വീണ്ടും ജോര്‍ജുകുട്ടിയാവാന്‍ മോഹന്‍ലാല്‍; 'ദൃശ്യം 3' ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആശിര്‍വാദ് സിനിമാസ്

'ദൃശ്യം 3'യുടെ ചിത്രീകരണം 2025 മെയില്‍ ആരംഭിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം ചിത്രീകരണം സെപ്റ്റംബറിലായിരിക്കും ആരംഭിക്കുക എന്നും വാര്‍ത്തകള്‍ വന്നു.
drishyam 3
ദൃശ്യം 3Source : Facebook
Published on

മോഹന്‍ലാല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ജോര്‍ജുകുട്ടിയായി വന്ന് ഞെട്ടിച്ചിട്ട് പത്ത് വര്‍ഷത്തിലധികമായി. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ കഥാപാത്രങ്ങളിലൊന്നാണ് 'ദൃശ്യ'ത്തിലെ ജോര്‍ജുകുട്ടി. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുന്നു എന്നത് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

'ദൃശ്യം 3'യുടെ ചിത്രീകരണം 2025 മെയില്‍ ആരംഭിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം ചിത്രീകരണം സെപ്റ്റംബറിലായിരിക്കും ആരംഭിക്കുക എന്നും വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ ആശിര്‍വാദ് സിനിമാസ് അറിയിച്ചു.

പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഇത്തവണ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് ഭാഗങ്ങളുടെയും വിജയം കാരണം ജീത്തു ജോസഫും മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും 'ദൃശ്യം 3' പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുക്കുന്നതെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തത്.

drishyam 3
"പ്രണയം കാലഹരണപ്പെട്ടിട്ടില്ല"; ലോകം നിലനില്‍ക്കുന്നതിന്റെ കാരണം പ്രണയമെന്ന് പങ്കജ് തൃപാഠി

2013ലാണ് 'ദൃശ്യ'ത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരു ക്രൈം ത്രില്ലറാണ്. 2021ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 'ദൃശ്യം ദി റിസംഷന്‍' എന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ പേര്.

അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, ആശാ ശരത്, ഇര്‍ഷാദ്, റോഷന്‍ ബഷീര്‍, അനീഷ് ജി മേനോന്‍, കുഞ്ചന്‍, കോഴിക്കോട് നാരായണന്‍ നായര്‍, പി ശ്രീകുമാര്‍, ശോഭ മോഹന്‍, കലഭാവന്‍ റഹ്‌മാന്‍, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ, സോണി ജി സോളമന്‍, പ്രദീപ് ചന്ദ്രന്‍, അരുണ്‍ എസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ വേഷമിട്ടിരുന്നു. രണ്ടാം ഭാഗത്തിലും ഇവര്‍ മിക്കവരുമുണ്ടായിരുന്നു. തിരക്കഥ എഴുതിയതും ജീത്തു ജോസഫാണ്.

സംഗീതം പകര്‍ന്നത് വിനു തോമസാണ്. അനില്‍ ജോണ്‍സണാണ് പശ്ചാത്തല സംഗീതം, സുജിത് വാസുദേവാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നിര്‍മാണം ആശിര്‍വാദ് സിനിമാസ് ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com