മുംബൈ കോണ്‍സേര്‍ട്ടില്‍ എന്തുകൊണ്ട് ഷാരൂഖിന്റെ പാട്ട് ഉള്‍പ്പെടുത്തി? വ്യക്തമാക്കി ദുവാ ലിപാ

സംഭവത്തില്‍ ഒരു ആരാധിക പങ്കുവെച്ച പോസ്റ്റിന് മറുപടി കൊടുത്തിരിക്കുകയാണ് ദുവാ ലിപ
മുംബൈ കോണ്‍സേര്‍ട്ടില്‍ എന്തുകൊണ്ട് ഷാരൂഖിന്റെ പാട്ട് ഉള്‍പ്പെടുത്തി? വ്യക്തമാക്കി ദുവാ ലിപാ
Published on


അമേരിക്കന്‍ ഗായികയായ ദുവാ ലിപയുടെ മുംബൈ കോണ്‍സേര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച വിഷയം. ഇന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കവരുന്ന പെര്‍ഫോമന്‍ാണ് ദുവ കാഴ്ച്ചവെച്ചത്. വോ ലഡ്കി ജോ എന്ന ഷാരൂഖ് ഖാന്റെ പ്രശസ്ത ബോളിവുഡ് ഗാനവും ലെവിറ്റേറ്റിംഗ് എന്ന ദുവയുടെ ഗാനവും ചേര്‍ന്ന് ഒരു മാഷ്അപ്പാണ് താരം മുംബൈ കോണ്‍സേര്‍ട്ടില്‍ അവതരിപ്പിച്ചത്. സംഭവത്തില്‍ ഒരു ആരാധിക പങ്കുവെച്ച പോസ്റ്റിന് മറുപടി കൊടുത്തിരിക്കുകയാണ് ദുവ ലിപ.

'ദുവാ ലിപ ഇതു ചെയ്തു എന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല', എന്നാണ് ഒരു ആരാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതിന് മറുപടിയായി ദുവാ, 'എനിക്ക് അത് ചെയ്യേണ്ടി വന്നു. വളരെ അധികം രസകരമായിരുന്നു അത്', എന്നാണ് കമന്റ് ചെയ്തത്.

1999ല്‍ പുറത്തിറങ്ങിയ ബാദ്ഷ എന്ന ചിത്രത്തിലെ ഗാനമാണ് വോ ലഡ്കി ജോ. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, ട്വിങ്കിള്‍ ഖന്ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. 2020ലാണ് ദുവ ലെവിറ്റേറ്റിംഗ് റിലീസ് ചെയ്തത്. 2023ല്‍ ഡിജെ രുചിര്‍ കുല്‍ക്കര്‍ണി ഈ രണ്ട് ഗാനങ്ങളും ചേര്‍ത്ത് ഒരു മാഷ്അപ്പ് ഉണ്ടാക്കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ മാഷ്അപ്പ് വലിയ ഹിറ്റായിരുന്നു. അന്ന് മുതല്‍ ആരാധകര്‍ ദുവയോടെ ഇത് പെര്‍ഫോം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ദുവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ പാട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. 'മാഷ്അപ്പ് ആദ്യം കേട്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി. അത് വളരെ മനോഹരമായിരുന്നു. പിന്നെ ഷാരൂഖ് ഖാന്‍ ആണ് എന്റെ ഇഷ്ടപ്പെട്ട ബോളിവുഡ് നടന്‍', ദുവാ ലിപ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com