'ഐ ആം ഗെയിം' ഒരുങ്ങുന്നത് ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് സിനിമയായി; ഓണം റിലീസായെത്തും

'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'.
Dulquer Salmaan and Nahas Hidayath movie I'm game first look
Published on
Updated on

കൊച്ചി: ദുൽഖർ സൽമാൻ ചിത്രം "ഐ ആം ഗെയിം" ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പൊൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. തൻ്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമാണ് ഇതെന്നാണ് ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നത്. കഥാപാത്രം ആയാലും ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം ആയാലും ഏറെ മോഡേണും സ്റ്റൈലിഷും ആയാണ് രൂപപ്പെടുത്തിയിരിക്കുന്നത് എന്നും, തന്നെ സ്റ്റൈലിഷ് ആയി കാണാൻ സംവിധായകൻ നഹാസ് കൂടെ ആഗ്രഹിച്ചതിൻ്റെ ഫലമാണ് ഈ ചിത്രമെന്നും ദുൽഖർ പറഞ്ഞു.

നഹാസ് ഹിദായത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ 2026 ഓഗസ്റ്റിൽ ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് "ഐ ആം ഗെയിം" ഒരുങ്ങുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് ഐ ആം ഗെയിം.

Dulquer Salmaan and Nahas Hidayath movie I'm game first look
എസ്.ഐ വിജയ് രാധാകൃഷ്ണന്‍ ചാര്‍ജെടുക്കുന്നു, 'ദൃഢം' നാളെ തിയേറ്ററുകളില്‍

കുറച്ചു നാളായി പുറത്ത് വന്ന തൻ്റെ ചിത്രങ്ങളിൽ എല്ലാം വിൻ്റേജ് വേഷത്തിൽ ആണ് താൻ എത്തിയതെന്നും, അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തവും മാറ്റവും ഈ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കാമെന്നും ദുൽഖർ സൽമാൻ വിശദീകരിച്ചു. ദുൽഖറിന്റെ കരിയറിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ചിത്രം, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്താനൊരുങ്ങുന്നത്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഐ ആം ഗെയിം". ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Dulquer Salmaan and Nahas Hidayath movie I'm game first look
ജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ; ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈമിൽ

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ.

News Malayalam 24x7
newsmalayalam.com