ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം' അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബുക്കിങ്ങിന് ഗംഭീര പ്രതികരണം

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ മൂന്നിന് ആഗോള റിലീസായി എത്തും
'ഐ ആം ഗെയിം' സിനിമ
'ഐ ആം ഗെയിം' സിനിമ
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഇന്നലെ വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച നിമിഷം മുതൽ വമ്പൻ പ്രതികരണമാണ് ചിത്രത്തിന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു മിനിറ്റുകൾ കൊണ്ട് തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ മൂന്നിന് ആഗോള റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

കൊച്ചി, തിരുവനന്തപുരം തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. സെപ്റ്റംബർ മൂന്നിന് രാവിലെ ഒൻപത് മണി മുതൽ ചിത്രത്തിന്റെ ഷോകൾ കേരളത്തിൽ ആരംഭിക്കും. വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആഗോള തലത്തിലും കേരളത്തിലും ലക്ഷ്യമിടുന്നത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ഇന്ന് സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

'ഐ ആം ഗെയിം' സിനിമ
"നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ..റോജിനേ?" നായകന്റെ 'കത്തിമുനയിൽ' സംവിധായകൻ

ചിത്രത്തിന്റെ ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ, ചേസ്, ത്രില്ലിംഗ് രംഗങ്ങൾ നിറഞ്ഞ, ഒരു പക്കാ സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയ കഥാപാത്രത്തെയാണ് അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറി. ‘ഹൈ സ്റ്റേക്ക്സ്’ എന്ന പ്രമോ ഗാനവും, ‘മഴവില്ലായേ’, ‘ലൂസർ’ എന്നീ ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപക്ക് സീ മ്യൂസിക് ആണ് സ്വന്തമാക്കിയത്. ദുൽഖർ സൽമാന്റെ 40ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

'ഐ ആം ഗെയിം' സിനിമ
രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലേക്ക്

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം, 'ആർഡിഎക്സ്' എന്ന സൂപ്പർ വിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഐ ആം ഗെയിമിനുണ്ട്’.

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com