ഗെറ്റ് റെഡി! ദുൽഖർ ചിത്രം 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന്

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ഈ ബിഗ് ബജറ്റ് അക്ഷൻ ത്രില്ലർ നിർമിച്ചിരിക്കുന്നത്
'ഐ ആം ഗെയിം'
'ഐ ആം ഗെയിം'
Published on
Updated on

കൊച്ചി: ദുൽഖർ സൽമാൻ നായകനായ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിമി'ന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന് നടക്കും. കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ്സ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വച്ച് വൈകുന്നേരം ആറിനാണ് പ്രൗഢ ഗംഭീരമായ ഈ ഇവന്റ് നടക്കുക. ചടങ്ങിലേക്കുള്ള പ്രവേശനം പ്രേക്ഷകർക്ക് തീർത്തും സൗജന്യമാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്, ഗായകൻ വേടൻ, അർമാൻ മാലിക് എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഉൾപ്പെടുന്ന ഇവന്റിൽ ചിത്രത്തിന്റെ താരനിരയും അണിയറപ്രവർത്തകരും പങ്കെടുക്കും. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

'ഐ ആം ഗെയിം'
ഓണം വിന്നർ! നിവിന്റെയും മമിതയുടേയും പ്രണയ 'ബെത്ലഹേം'

സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്സ് ബിജോയ് ഈണം നൽകിയ, ചിത്രത്തിലെ 'മഴവില്ലായേ' എന്ന ഗാനം ഇതിനോടകം പുറത്തുവരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്. ബ്രഹ്മാണ്ഡ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് കൗണ്ട്ഡൌൺ ആരംഭിച്ചു കൊണ്ടുള്ള സ്റ്റൈലിഷ് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, റെക്കോർഡ് റിലീസായാണ് എത്തുക. മലയാളം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. നേരത്തെ പുറത്തുവന്ന, ചിത്രത്തിന്റെ ട്രെയ്‌ലറിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ, പാൻ ഇന്ത്യൻ ശ്രദ്ധ നേടിയെടുത്തിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തിയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ത്രില്ലർ ആയാവും ചിത്രം എത്തുക.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ 'ഐ ആം ഗെയിം' മലയാള സിനിമാപ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. അതീവ സ്റ്റൈലിഷ് ലുക്കിൽ മാസ് കഥാപാത്രമായാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കൻഡ് ലുക്ക് എന്നിവയെല്ലാം സമൂഹമാധ്യമങ്ങളിൽ വമ്പൻ പ്രതികരണമാണ് നേടിയത്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത് സീ മ്യൂസിക് ആണ്. ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്.

ദുൽഖർ ചിത്രം 'ഐ ആം ഗെയിം'
ദുൽഖർ ചിത്രം 'ഐ ആം ഗെയിം'

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലോക'ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ചു പുറത്തുവരാൻ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. ദുൽഖർ സൽമാന്റെ 40ാം ചിത്രമായി എത്തുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

'ഐ ആം ഗെയിം'
മസിലുണ്ട് മാസ് ഇല്ല, രണ്ടാം പാർട്ടിനായി എടുത്ത സിനിമ! Khalifa Review

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com