24 മണിക്കൂർ, അഞ്ച് മില്യൺ വ്യൂസ്! ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ ട്രെൻഡിങ്ങാകുന്നു

പാൻ ഇന്ത്യൻ ശ്രദ്ധയാണ് ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിമി'ന്റെ ട്രെയ്‌ലർ നേടുന്നത്
'ഐ ആം ഗെയിം' പോസ്റ്റർ
'ഐ ആം ഗെയിം' പോസ്റ്റർ
Published on
Updated on

കൊച്ചി: ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ട്രെയ്‌ലർ റിലീസ് ചെയ്ത് 24 മണിക്കൂറിനകം അഞ്ച് മില്യൺ കാഴ്ചക്കാരെ ആണ് യൂട്യൂബിൽ നിന്ന് നേടിയത്. മലയാളി പ്രേക്ഷകരും ദുൽഖർ സൽമാൻ ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20ന് ഓണം റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

വലിയ സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്തുവന്ന ട്രെയ്‌ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രസിപ്പിക്കുന്ന ട്രെയ്‌ലർ വലിയ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് സമ്മാനിക്കുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം, മലയാള സിനിമാപ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ത്രില്ലർ ആയാവും എത്തുക. ആരാധകരും സിനിമാ പ്രേമികളും ഇന്നേവരെ കാണാത്ത തരത്തിൽ മെഗാ സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ഏവരെയും ആവേശം കൊള്ളിക്കുന്നുണ്ട്.

'ഐ ആം ഗെയിം' പോസ്റ്റർ
മാസ് ആകുമോ? നാനി ചിത്രം 'ദ പാരഡൈസ്' ടീസർ ഓഗസ്റ്റ് ആറിന്

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ 'ഐ ആം ഗെയിം' മലയാള സിനിമാപ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കൻഡ് ലുക്ക് എന്നിവയ്ക്കുംസമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രതികരണമാണ് ലഭിച്ചത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം'
ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം'

ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ജിംഷി ഖാലിദിന്റെ ദൃശ്യങ്ങളുമാണ് ട്രെയ്‌ലറിൻ്റെ പ്രധാന ഹൈലൈറ്റ്. ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ട്രെയ്‌ലറിലെ സംഘട്ടനത്തിനും വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലോക'ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ചു പുറത്തുവരാൻ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. ദുൽഖർ സൽമാന്റെ 40ാം ചിത്രമായി എത്തുന്ന ഈ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

'ഐ ആം ഗെയിം' പോസ്റ്റർ
സംഗീത് പ്രതാപ് - ഷറഫുദീൻ ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; ടീസർ ഇന്ന്

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിങ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

News Malayalam 24x7
newsmalayalam.com