നായകനും നിർമാതാവുമായി ദുൽഖർ സൽമാൻ , 'കാന്ത' തിയേറ്റുകളിലേക്ക്; റിലീസ് തീയതി പുറത്ത്

സിനിമയുടെ ഫസ്റ്റ് ലുക്ക്, ടീസർ ഉൾപ്പെടെ നേരത്തെ പുറത്തു വന്നിരുന്നു
ദുല്‍ഖർ സല്‍മാന്‍ ചിത്രം 'കാന്ത'
ദുല്‍ഖർ സല്‍മാന്‍ ചിത്രം 'കാന്ത'
Published on
Updated on

കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ റിലീസ് തീയതി പുറത്ത്. ചിത്രം നവംബർ 14ന് ലോകമെമ്പാടും റിലീസിനെത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ദുല്‍ഖർ സല്‍മാന്‍ ചിത്രം 'കാന്ത'
സ്റ്റൈലിഷ് ലുക്കില്‍ മമ്മൂക്ക; 'പേട്രിയറ്റ്' ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ വൈറല്‍‌
ദുല്‍ഖർ സല്‍മാന്‍ ചിത്രം 'കാന്ത'
"അല്ലു അർജുൻ - ദീപിക ചിത്രം ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ അനുഭവമാകും"; അറ്റ്‍ലിയെ പുകഴ്‌ത്തി രണ്‍വീർ സിംഗ്

സിനിമയുടെ ഫസ്റ്റ് ലുക്ക്, ടീസർ ഉൾപ്പെടെ നേരത്തെ പുറത്തു വന്നിരുന്നു. വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന്റെ അപ്ഡേറ്റുകൾ നേടിയത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത'യുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com