'ചിട്ടി ചിട്ടി ചീമ'; ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം 'ആകാശംലോ ഒക താര' ആദ്യ ഗാനം ഇന്ന്

പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്
'ചിട്ടി ചിട്ടി ചീമ'; ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം 'ആകാശംലോ ഒക താര' ആദ്യ ഗാനം ഇന്ന്
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' യിലെ ആദ്യ ഗാനം 'ചിട്ടി ചിട്ടി ചീമ' ഇന്ന് പുറത്തു വരും. നായകൻ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന, 'ആകാശംലോ ഒക താര' തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഗാനം നാളെ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തുവരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ മനസിൽ തൊടുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഇതിന്റെ പോസ്റ്ററുകളും നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള ഗ്ലിംപ്സ് വീഡിയോയും നൽകുന്നത്.

'ചിട്ടി ചിട്ടി ചീമ'; ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം 'ആകാശംലോ ഒക താര' ആദ്യ ഗാനം ഇന്ന്
ലോകേഷ് കനകരാജ് - അരുൺ മാതേശ്വരൻ ചിത്രം 'ഡിസി'; കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്, ഓഗസ്റ്റ് ഏഴിന് ആഗോള റിലീസ്

'മഹാനടി', 'സീത രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, പ്രഭാസിന്റെ 'കൽക്കി' 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി 'ആകാശം ലോ ഒക താര' പ്രദർശനത്തിന് എത്തും. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ്. പിആർഒ ശബരി.

News Malayalam 24x7
newsmalayalam.com