കൊച്ചി: ഉത്രാട ദിനത്തിൽ പങ്കാളി അമാലിന് പിറന്നാളാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ.
നിന്നെ ഭാര്യയായി സ്വന്തമാക്കിയ ഞാൻ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാണ് എന്നാണ് പ്രണയപൂർവം ദുൽഖർ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചത്.
ഇരുവരും ഒന്നിച്ചുള്ള രണ്ട് അതിമനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും ദുൽഖർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
"കടന്നു ചെല്ലുന്നിടത്തെല്ലാം അതിസുന്ദരിയായി എനിക്ക് തോന്നുന്ന എൻ്റെ പ്രണയിനിക്ക് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസിക്കുന്നു. ഞാനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ.." ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക ചാപ്റ്റര്‍ 1: ചന്ദ്ര തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
ദുൽഖറിൻ്റെ പോസ്റ്റിൻ്റെ പൂർണ രൂപം:
Happiest birthday to the prettiest girl in every room she walks into.
All of my love,
The luckiest boy in the world.
#youbeforemealways #birthdaygirl #loveyoumostest
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവായ അതേ തുക തന്നെയാണ് ലോകയ്ക്ക് ചെലവായതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
"ഞാന്‍ നായകനായി 40ലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവന്‍ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്," ദുല്‍ഖര്‍ പറയുന്നു.
"ഞങ്ങള്‍ക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണ് ഒരു പൈസ പോലും വെറുതെ പാഴാക്കാതെ ചെലവാക്കിയത് മുഴുവന്‍ സ്‌ക്രീനില്‍ കാണാം", ദുല്‍ഖര്‍ പറഞ്ഞു.