2025ലും തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍; ഉസ്താദ് ഹോട്ടല്‍ റീ റിലീസിന് ഒരുങ്ങുന്നു

ദുല്‍ഖര്‍ സല്‍മാന്‍ നിലവില്‍ കാന്താ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്
2025ലും തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍; ഉസ്താദ് ഹോട്ടല്‍ റീ റിലീസിന് ഒരുങ്ങുന്നു
Published on


വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്‌കറിലാണ് ദുല്‍ഖര്‍ സല്‍മാന്‍ അവസാനമായി അഭിനയിച്ചത്. 2025 തുടക്കത്തില്‍ തന്നെ പുതിയ റിലീസിന് ഒരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇത്തവണ റിലീസ് അല്ല റീ റിലീസ് ആണെന്ന പ്രത്യേകതയുണ്ട്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രമാണ് ജനുവരി 3ന് തിയേറ്ററില്‍ റീ റിലീസ് ചെയ്യുന്നത്. പിവിആര്‍-ഇനോക്‌സ് തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. പിവിആറിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഉസ്താദ് ഹോട്ടലിന്റെ റീ റിലീസ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം 2012ലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, തിലകന്‍, നിത്യ മേനോന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അഞ്ജലി മേനോന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഉസ്താദ് ഹോട്ടല്‍ തെലുങ്കില്‍ ഡബ്ബ് ചെയ്ത് ജനതാ ഹോട്ടല്‍ എന്ന പേരില്‍ റിലീസ് ചെയ്തിരുന്നു. ഗൗഡ്രു ഹോട്ടല്‍ എന്നാണ് ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാന്‍ നിലവില്‍ കാന്താ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. സെല്‍വമണി സെല്‍വരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം ഭാഗ്യശ്രീ ബോസ്, റാണ ദഗുബാട്ടി, സമുദ്രകനി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com