വില്ലനായി ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ; 'ഡ്യൂൺ 3' ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ടീസർ നാളെ

'സ്കൈറ്റേൽ' എന്ന വില്ലനായാണ് ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ പ്രത്യക്ഷപ്പെടുന്നത്
'ഡ്യൂൺ: പാർട്ട് 3' പോസ്റ്ററുകൾ
'ഡ്യൂൺ: പാർട്ട് 3' പോസ്റ്ററുകൾSource: X / Dune
Published on
Updated on

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. ഫ്രാങ്ക് ഹെർബർട്ടിന്റെ 'ഡ്യൂൺ: മെസ്സയ്യ'എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ ഈ വർഷം ഡിസംബർ 18ന് റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

പോൾ അട്രെയ്ഡിസ് എന്ന തന്റെ കഥാപാത്രത്തിന്റെ പുത്തൻ ലുക്ക് ടിമത്തി ഷാലമെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുകയായിരുന്നു. സിനിമയുടെ ടീസർ നാളെ റിലീസ് ആകുമെന്നും നടൻ ആരാധകരെ അറിയിച്ചു. പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകർ മറ്റ് എട്ട് കഥാപാത്രങ്ങളുടേയും പോസ്റ്ററുകൾ പുറത്തുവിട്ടു.

ഷാലമേയെ കൂടാതെ, റോബർട്ട് പാറ്റിൻസൺ, സെൻഡയ, ജേസൺ മൊമോവ, ആനിയ ടെയ്‌ലർ ജോയ്, റെബേക്ക ഫെർഗൂസൺ, ഹാവിയർ ബാർദെം, ഫ്ലോറൻസ് പ്യൂ, ഐസക് ഡി ബാങ്കോൾ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സ്കൈറ്റേൽ എന്ന വില്ലനായാണ് ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ പ്രത്യക്ഷപ്പെടുന്നത്.

'ഡ്യൂൺ: പാർട്ട് 3' പോസ്റ്ററുകൾ
"യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ"; ഓസ്കാർ വേദിയിൽ ഹാവിയെർ ബാർദെം

'ഡ്യൂൺ' പരമ്പരയിലെ അവസാന ഭാഗമായിരിക്കും ഈ ചിത്രം എന്നാണ് സംവിധായകൻ ഡെനി വില്ലനവ്വ് പറഞ്ഞത്. 1.1 ബില്യൺ ഡോളറാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 'ഡ്യൂൺ' ചിത്രങ്ങൾ സ്വന്തമാക്കിയത്. മൂന്നാം ഭാഗത്തിലും ഈ വിജയം ആവർത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. മാർവൽ ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ് ഡേ'യ്‌ക്ക് ഒപ്പം ക്ലാഷ് റിലീസ് ആയാണ് 'ഡ്യൂൺ: പാർട്ട് 3' തിയേറ്ററ്റുകളിലേക്ക് എത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com