ദേവരയിലെ 'ചുട്ടമല്ലേ' പാടി എഡ് ഷെരിന്‍; വീഡിയോ വൈറല്‍

ജനുവരി 30ന് പൂനെയില്‍ വെച്ചാണ് എഡ് ഷെരിന്റെ ഇന്ത്യ ടൂര്‍ ആരംഭിക്കുന്നത
ദേവരയിലെ 'ചുട്ടമല്ലേ' പാടി എഡ് ഷെരിന്‍; വീഡിയോ വൈറല്‍
Published on


ഇന്ത്യ ടൂറിന്റെ ഭാഗമായി ബാംഗ്ലൂരില്‍ വെച്ച് നടന്ന കോണ്‍സേര്‍ട്ടില്‍ ബ്രിട്ടിഷ് ഗായകനായ എഡ് ഷെരിന്‍ ഒരു തെലുങ്ക് ഗാനം ആലപിച്ചു. ജൂനിയര്‍ എന്‍ടിആര്‍, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ദേവരയിലെ ചുട്ടമല്ലേ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണ് എഡ് ഷെരിന്‍ കോണ്‍സേര്‍ട്ടില്‍ ആലപിച്ചത്. ചുട്ടമല്ലേ പാടിയ ശില്‍പ റാവുവിനൊപ്പമാണ് എഡ് ഷെരിന്‍ പാട്ട് പാടിയത്. എഡ് ഷെരിന്റെ ആലാപനം ആരാധകര്‍ ഏറ്റെടുക്കുകയും ആവേശഭരിതരാവുകയും ചെയ്തു.

'ശില്‍പാ റാവുവിന്റെ ശബ്ദം അതി മനോഹരമാണ്. അവര്‍ക്കൊപ്പം ഇന്ന് സ്റ്റേജ് പങ്കിടാനായതും ഒരു പുതിയ ഭാഷ പഠിക്കാനായതും ഭാഗ്യമായി കാണുന്നു', എന്നാണ് എഡ് ഷെരിന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

എഡ് ഷെരിന്റെ ഫാന്‍ പേജ് താരം പാട്ട് പാടി പഠിക്കുന്നതിന്റെ ബിടിഎസ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. സ്റ്റേജില്‍ അവതരിപ്പിക്കുന്നതിന് മുന്നെ എഡ് ഷെരിന്‍ പാട്ട് പാടി നോക്കുകയാണ്. ശില്‍പ റാവു അദ്ദേഹത്തിന്റെ തെലുങ്ക് ഭാഷ ശരിയാക്കിക്കൊടുക്കുന്നുമുണ്ട്.

കോണ്‍സേര്‍ട്ടിന് മുന്‍പായി എഡ് ഷെരിന്‍ ബാംഗ്ലൂര്‍ നഗരത്തിലെ തെരുവില്‍ വെച്ച് പാട്ട് പാടിയിരുന്നു. പക്ഷെ പൊലീസ് എത്തി അത് തടയുകയായിരുന്നു. എന്നാല്‍ അത്തരത്തില്‍ പാട്ട് പാടാന്‍ തനിക്ക് അനുവാദം ലഭിച്ചിരുന്നു എന്നാണ് എഡ് ഷെരിന്‍ പറയുന്നത്. നേരത്തെ തീരുമാനിച്ചത് അനുസരിച്ചാണ് ആ തെരുവില്‍ വെച്ച് പാട്ട് പാടിയത്. അല്ലാതെ അപ്രതീക്ഷിതമായി അവിടെ വന്ന് പെട്ടതല്ലെന്നും എഡ് ഷെരിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.

ജനുവരി 30ന് പൂനെയില്‍ വെച്ചാണ് എഡ് ഷെരിന്റെ ഇന്ത്യ ടൂര്‍ ആരംഭിക്കുന്നത്. അതിന് ശേഷം താരം ഫെബ്രുവരി 2ന് ഹൈദരാബാദിലെ രാമുജി ഫിലിം സിറ്റിയില്‍ കോണ്‍സേര്‍ട്ട് നടത്തി. അവിടെ അര്‍മാന്‍ മാലികാണ് ഷോ ഓപണ്‍ ചെയ്തത്. ചെന്നൈ കോണ്‍സേര്‍ട്ടില്‍ താരത്തിനൊപ്പം എ ആര്‍ റഹ്‌മാനും ഉണ്ടായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com