
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരനിലെ കഥാപാത്രങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലെ 16-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍ അവതരിപ്പിക്കുന്ന പി കെ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുതിയതായി റിലീസ് ചെയ്തത്. ലൂസിഫറിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു പികെആര്‍ എന്ന പികെ രാംദാസ്.
'ലൂസിഫര്‍ എന്ന സിനിമയില്‍ തനിക്ക് ലഭിച്ചത് ഏറെ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. യാത്രകള്‍ക്കിടയിലും ഭക്ഷണം കഴിക്കുന്ന വേളകളിലും മലയാളികള്‍ തന്നെ പികെആര്‍ എന്ന് അഭിസംബോധന ചെയ്യാറുണ്ട്. രണ്ടാം ഭാഗത്തില്‍ ആദ്യഭാഗത്തേക്കാളും സ്‌ക്രീന്‍ ടൈം കുറവാണ്. എന്നാല്‍ പികെആറിന്റെ സാന്നിധ്യം സിനിമയില്‍ ഉടനീളമുണ്ടാകും. അതുപോലെ ലാല്‍ സാറിനൊപ്പം സിനിമയിലെ നിര്‍ണായക നിമിഷങ്ങളിലേക്ക് നയിക്കുന്ന രംഗങ്ങളിലുമുണ്ട്', സച്ചിന്‍ ഖേദേക്കര്‍ പറഞ്ഞു.
2025 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.