യൂഫോറിയ സീസണ്‍ 3; ചിത്രീകരണം 2025 ജനുവരിയില്‍ ആരംഭിക്കും

ആദ്യ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം തന്നെ സീസണ്‍ 3യിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
സെന്‍ഡയ
സെന്‍ഡയ
Published on

എച്ച്.ബി.ഓ സീരീസായ യൂഫോറിയയുടെ സീസണ്‍ 3 ചിത്രീകരണം 2025 ജനുവരിയില്‍ ആരംഭിക്കും. ആദ്യ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം തന്നെ സീസണ്‍ 3യിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

'യൂഫോറിയയുടെ പ്രൊഡക്ഷന്‍ ജനുവരിയില്‍ ആരംഭിക്കുന്നതിനാല്‍ അതിയായ സന്തോഷമുണ്ട്. സാമിന്‍റെയും സീരീസിലെ താരങ്ങളുടെയും ഒപ്പമുള്ള ക്രിയേറ്റീവ് പാര്‍ട്ട്ണര്‍ഷിപ്പില്‍ എനിക്ക് സന്തോഷമുണ്ട്. ആരാധകര്‍ക്കായി സീസണ്‍ 3 എത്രയും പെട്ടന്ന് എത്തിക്കുന്നതിന് ഞങ്ങള്‍ പരിശ്രമിക്കും', എന്ന് എച്ച്.ബി.ഓ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എച്ച്.ബി.ഓയുടെ ഡ്രാമ സീരീസിന്റെയും സിനിമകളുടെയും മേധാവിയുമായ ഫ്രാന്‍സെസ്‌കാ ഓര്‍സി പറഞ്ഞു.

സീസണ്‍ 2ന്‍റെ പ്രീമിയര്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് സീസണ്‍ 3യുടെ ചിത്രീകരണം ആരംഭിക്കുന്നത്. 2024 മാര്‍ച്ചിലായിരുന്നു സീരീസിന്‍റെ മൂന്നാം ഭാഗം ആദ്യം ചിത്രീകരിക്കാനിരുന്നത്. എന്നാല്‍ ചില അത് നീണ്ടുപോവുകയായിരുന്നു. 2023ലെ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരം അതിനൊരു കാരണമായിരുന്നു.

സാം ലെവിന്‍സണ്‍ ആണ് സൈക്കോളജിക്കല്‍-ടീന്‍ ഡ്രാമ സീരീസായ യൂഫോറിയയുടെ സംവിധായകന്‍. ഹോളിവുഡ് താരങ്ങളായ സെന്‍ഡയ, സിഡ്‌നി സ്വീനി, ജേക്കബ് എലോര്‍ഡി, ഹണ്ടര്‍ സകാഫര്‍, സ്റ്റോം റെയ്ഡ്, അലെക്‌സാ ഡെമി, എറിക് ഡെയിന്‍ എന്നിവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 2023ല്‍ ഫെസ്‌കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്‍ഗസ് ക്ലൗഡ് അന്തരിച്ചിരുന്നു. സെന്‍ഡയ സീരീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com