സുരാജിന് പിറന്നാള്‍ സമ്മാനം; 'എക്‌സ്ട്രാ ഡീസന്‍റ് ' സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും, സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്
സുരാജിന് പിറന്നാള്‍ സമ്മാനം; 'എക്‌സ്ട്രാ ഡീസന്‍റ് ' സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
Published on

നടന്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ പിറന്നാള്‍ ദിനത്തില്‍ എക്സ്ട്രാ ഡീസന്‍റിന്‍റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. അഭിനയത്തിനൊപ്പം നിര്‍മാതാവ് എന്ന റോളിലും സുരാജ് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും, സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. ഇഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും ചേര്‍ന്ന് ലൊക്കേഷനില്‍ താരത്തിന്‍റെ പിറന്നാള്‍ ആഘോഷിച്ചു.

തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്നേഹത്തിനു നന്ദിയെന്നും സുരാജ് പറഞ്ഞു. ആഷിഫ് കക്കോടിയാണ് ഇ ഡിയുടെ രചന നിർവഹിക്കുന്നത്. സുരാജിനൊപ്പം ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബിക,പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്- കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com