മോഹൻലാലിന്റെ നറേഷനിൽ ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ട്രയ്‌ലർ പുറത്ത്; അവതരിപ്പിക്കുന്നത് രാജമൗലി

നവാഗതനായ ശശാങ്ക് യെലേട്ടി ആണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സംവിധാനം ചെയ്തിരിക്കുന്നത്
‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സിനിമ
‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സിനിമ
Published on
Updated on

എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിളി’ന്റെ ട്രയ്‌ലർ റിലീസായി. ഹൈദരാബാദിലെ പ്രസാദ് സ്റ്റുഡിയോസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രയ്‌ലർ റിലീസ് ചെയ്തത്. മലയാളത്തിന്റെ മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയ്‌ലറിൽ അവതരണവുമായി എത്തുന്നത് എന്നത് ശ്രേദ്ധേയമാണ്. ഫാന്റസി എന്റർടെയ്‌നറായി ഒരുങ്ങിയ ചിത്രം ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്.

ആർക്ക മീഡിയ വർക്ക്സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിളി'ന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സിനിമ
‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; നാനി-ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒരുക്കുന്നത്. ചിത്രത്തിലെ ടീസറും ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും.കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്.എസ്. കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സുധൻ കൊറിയോഗ്രഫിയും, രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു.എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻകൺട്രോളറുമാണ്. പിആർഒ : പ്രതീഷ് ശേഖർ.

News Malayalam 24x7
newsmalayalam.com