"നിറഞ്ഞ തിയേറ്ററില്‍ ഞാന്‍ കണ്ട ആദ്യ തമിഴ് സിനിമ"; സ്‌കൂള്‍ കാലത്ത് രജനികാന്തിന്റെ ബാഷ കണ്ടതിനെ കുറിച്ച് ഫഹദ് ഫാസില്‍

1995ലാണ് ബാഷ എന്ന ആക്ഷന്‍ ചിത്രം പുറത്തിറങ്ങുന്നത്.
rajinikanth and fahadh faasil
രജനികാന്ത്, ഫഹദ് ഫാസില്‍Source : X
Published on

നടന്‍ ഫഹദ് ഫാസിലിന് തമിഴ് സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആക്ഷന്‍ ക്ലാസിക് ചത്രമായ ബാഷയാണ്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ആദ്യമായി ബാഷ കാണാന്‍ ഊട്ടിയിലെ സ്‌കൂളില്‍ നിന്ന് പോയതിനെ കുറിച്ച് ഓര്‍മിച്ചു.

"ഞാന്‍ ഊട്ടിയില്‍ 9-ാം ക്ലാസിലോ 10-ാം ക്ലാസിലോ പഠിക്കുകയായിരുന്നു. ഒരു വൈകുന്നേരം ഞങ്ങള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങി ബാഷ കാണാന്‍ പോയി. നിറഞ്ഞ തിയേറ്ററില്‍ ഞാന്‍ ആദ്യമായി കണ്ട തമിഴ് ചിത്രമായിരുന്നു അത്", ഫഹദ് ഓര്‍ത്തു.

rajinikanth and fahadh faasil
"അഭിനയിക്കില്ല, പക്ഷെ..."; രാഷ്ട്രീയത്തിന് വേണ്ടി സിനിമ ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് പവന്‍ കല്യാണ്‍

"ഒരു സൂപ്പര്‍സ്റ്റാര്‍ സ്‌ക്രീനില്‍ ഇത്ര സത്യസന്ധമായി അഭിനയിക്കുന്നത് ഞാന്‍ ആദ്യമായാണ് കണ്ടത്. തന്റെ സഹോദരിയുടെ കോളേജ് പ്രവേശനത്തിനായി അദ്ദേഹം പോകുന്ന രംഗം ജനപ്രിയമാണ്. ആ കഥാപാത്രം ശരിക്കും പ്രേക്ഷകനുമായി സംസാരിക്കുകയായിരുന്നു", എന്നും ഫഹദ് പറഞ്ഞു.

1995ലാണ് ബാഷ എന്ന ആക്ഷന്‍ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ രജനികാന്തിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. സുരേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. മിണിക്യം എന്ന ഓട്ടോ ഡ്രൈവറായാണ് രജനികാന്ത് ചിത്രത്തിലെത്തിയത്.

അതേസമയം ഫഹദ് തന്റെ അടുത്ത തമിഴ് ചിത്രമായ മാരീശന്റെ റിലീസിന് ഒരുങ്ങുകയാണ്. കോമഡി ത്രില്ലറായ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മുതിര്‍ന്ന ഹാസ്യനടന്‍ വടിവേലുവും കേന്ദ്ര കഥാപാത്രമാണ്. ജൂലൈ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com