ഫഹദിന്റെ 'ഓടും കുതിര ചാടും കുതിര'; 2025 വിഷു റിലീസിന് ഒരുങ്ങുന്നു

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. കല്യാണിയും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്
ഫഹദിന്റെ 'ഓടും കുതിര ചാടും കുതിര'; 2025 വിഷു റിലീസിന് ഒരുങ്ങുന്നു
Published on



ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രം 2025 ഏപ്രിലില്‍ വിഷു റിലീസായ തിയേറ്ററിലെത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. കല്യാണിയും ഫഹദും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

ഏഴ് വര്‍ഷത്തിന് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിലൊരിടവേള എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ച ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടിലൊരിടവേള.

അതേസമയം ഓടും കുതിര ചാടും കുതിരയില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം- ജെസ്റ്റിന്‍ വര്‍ഗ്ഗീസ്, എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ്ക്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വനി കലേ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷര്‍ ഹംസ, സൗണ്ട്- നിക്‌സണ്‍ ജോര്‍ജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം

അസിസ്റ്റന്റ് ഡയറക്ടര്‍- ജിനു എം. ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോര്‍ജ്, ക്ലിന്റ് ബേസില്‍, അമീന്‍ ബാരിഫ്, അമല്‍ ദേവ്; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എസ്സാ കെ. എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍- സുജീദ് ഡാന്‍, ഹിരണ്‍ മഹാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശിവകുമാര്‍ പെരുമുണ്ട, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, പരസ്യകല- യെല്ലോ ടൂത്ത്‌സ്, വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com