
അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ - കല്യാണി പ്രിയദർശന്‍ ചിത്രം 'ഓടും കുതിര ചാടും കുതിര'യുടെ ട്രെയിലർ പുറത്ത്. ചിരിയും റൊമാന്‍സും നിറഞ്ഞതാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലർ നല്‍കുന്നത്. ഓഗസ്റ്റ് 29ന് ഓണം റിലീസായി സിനിമ തിയേറ്ററുകളിൽ എത്തും.
ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും അല്‍ത്താഫ് സലീം ആണ്. രേവതി പിള്ള, ലാൽ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, അനുരാജ് ഒ.ബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ലാൽ-ഫഹദ് കോംബോ തിയേറ്ററില്‍ ചിരി നിറയ്ക്കുമെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം.
ഛായാഗ്രഹകൻ - ജിന്റോ ജോർജ്, സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിങ് - നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ഡിക്സൺ ജോർജ്, കളറിസ്റ്റ് - രമേഷ് സി പി, ഗാനരചന - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, VFX - ഡിജിബ്രിക്‌സ്, പി ആർ ഒ - എ എസ് ദിനേശ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ഡിസൈൻസ് - യെല്ലോട്ടൂത്, കോൺടെന്റ് & മാർക്കറ്റിംഗ് - പപ്പെറ്റ് മീഡിയ. വിതരണം - സെൻട്രൽ പിക്ചേഴ്സ്.