
ARM സിനിമയുടെ വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തീയേറ്ററിൽ നിന്നെന്ന് പൊലീസ് കണ്ടെത്തൽ. തമിഴ് റോക്കേഴ്സ് എന്ന വ്യാജ പൈറസി സംഘത്തിലെ രണ്ടു പേർക്കായി തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത് കശ്മീരിൽ നിന്നെന്നും വിവരം.
ടൊവിനോ തോമസ് നായകനായ ARM സിനിമയുടെ വ്യാജ പൈറസി കേസിൽ കൊച്ചി സൈബർ പൊലീസ് കോയമ്പത്തൂരിൽ എത്തി. തമിഴിൽ റോക്കർഴ്സിൽപെട്ട രണ്ട് പേരാണ് ചിത്രം കോയമ്പത്തൂരിലെ തീയേറ്ററിൽ നിന്ന് പകർത്തിയതെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ചിത്രം കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തത് കശ്മീരിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിത്രം പുറത്തിറങ്ങിയ രണ്ടാം ദിവസമാണ് വ്യാജ പതിപ്പ് ടെലഗ്രാമിൽ എത്തിയത്. തുടർന്ന് ചിത്രത്തിൻ്റെ നിർമാതാവും സംവിധായകനും കൊച്ചി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.