ചിരഞ്ജീവിയെ കാണാന്‍ ഹൈദരാബാദ് വരെ ആരാധികയെത്തിയത് സൈക്കിളില്‍, ഇരു കൈയ്യും നീട്ടി സ്വീകരിച്ച് താരം; വൈറലായി ചിത്രങ്ങള്‍

ചിരഞ്ജീവിയെ കാണുക എന്നത് തന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു എന്നാണ് രാജേശ്വരി പറയുന്നത്
ചിരഞ്ജീവിയെ കാണാന്‍ ഹൈദരാബാദ് വരെ ആരാധികയെത്തിയത് സൈക്കിളില്‍, ഇരു കൈയ്യും നീട്ടി സ്വീകരിച്ച് താരം; വൈറലായി ചിത്രങ്ങള്‍
Published on

ആന്ധ്രപ്രദേശിലെ അഡോനിയില്‍ നിന്നും ചിരഞ്ജീവിയെ കാണാന്‍ ആരാധികയെത്തിയത് സൈക്കിളില്‍. തന്റെ ആരാധികയായ രാജേശ്വരിയെ താരം സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു.

അഡോണിയില്‍ നിന്നും ഹൈദരാബാദ് വരെ സൈക്കിള്‍ ചവിട്ടിയാണ് രാജേശ്വരി ചിരഞ്ജീവിയെ കാണാന്‍ എത്തിയത്. തന്റെ ജീവിതത്തിലെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ചിരഞ്ജീവിയെ കാണുക എന്നതാണ് രാജേശ്വരി പറയുന്നത്.

രാജേശ്വരി രാഖി കെട്ടികൊടുക്കുന്നു
രാജേശ്വരി രാഖി കെട്ടികൊടുക്കുന്നു
ചിരഞ്ജീവിയെ കാണാന്‍ ഹൈദരാബാദ് വരെ ആരാധികയെത്തിയത് സൈക്കിളില്‍, ഇരു കൈയ്യും നീട്ടി സ്വീകരിച്ച് താരം; വൈറലായി ചിത്രങ്ങള്‍
''വെറും ഒരു ഡിഗ്രിക്ക് വേണ്ടി മാത്രമല്ല''; ബെംഗളൂരുവില്‍ നിയമം പഠിക്കാന്‍ ചേര്‍ന്ന് സാന്ദ്ര തോമസ്

ചിരഞ്ജീവിയോട് സംസാരിച്ച രാജേശ്വരി അദ്ദേഹത്തിന് സ്‌നേഹത്തിന്റെ പ്രതീകമായി കൈയ്യില്‍ രാഖി കെട്ടി നല്‍കുകയും ചെയ്തു. പകരമായി ആരാധികയ്ക്ക് താരം ഒരു സാരി സമ്മാനമായി നല്‍കുകയും ചെയ്തു.

രാജേശ്വരിയും മക്കളും ചിരഞ്ജീവിക്കൊപ്പം
രാജേശ്വരിയും മക്കളും ചിരഞ്ജീവിക്കൊപ്പം

ആരാധികയോട് സംസാരിക്കുന്നതിനിടെ രാജേശ്വരിയുടെ മക്കളുടെ പഠന ചെലവ് വഹിക്കാനും താരം തയ്യാറായി. രാജേശ്വരിക്ക് അത് തന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഒരു അനുഭവമായി മാറുകയും ചെയ്തു. ഇപ്പോള്‍ ചിരഞ്ജീവിയോടൊപ്പമുള്ള രാജേശ്വരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com