ഹോളിവുഡിൽ അരങ്ങേറാൻ ഫർഹാൻ അക്തർ; 'ദ ബീറ്റിൽസ്' സിനിമാ പരമ്പരയിൽ പണ്ഡിറ്റ് രവി ശങ്കറാകും

ഓസ്കാർ ജേതാവ് സാം മെൻഡസ് ആണ് 'ദ ബീറ്റിൽസ്: എ ഫോർ ഫിലിം സിനിമാറ്റിക് ഇവന്റ്' ഒരുക്കുന്നത്
ഫർഹാൻ അക്തർ, രവി ശങ്കറിന് ഒപ്പം ജോർജ് ഹാരിസൺ
ഫർഹാൻ അക്തർ, രവി ശങ്കറിന് ഒപ്പം ജോർജ് ഹാരിസൺSource: X
Published on
Updated on

ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി നടനും സംവിധായകനുമായ ഫർഹാൻ അക്തർ. ഓസ്കാർ ജേതാവ് സാം മെൻഡസ് ഒരുക്കുന്ന 'ദ ബീറ്റിൽസ്: എ ഫോർ ഫിലിം സിനിമാറ്റിക് ഇവന്റ്' എന്ന സിനിമാ പരമ്പരയിലൂടെയാണ് ഫർഹാന്റെ ഹോളിവുഡ് അരങ്ങേറ്റം. ലോകപ്രശസ്ത സിത്താർ വാദകൻ പണ്ഡിറ്റ് രവി ശങ്കറിന്റെ വേഷത്തിലാകും ഈ പരമ്പരയിൽ നടൻ എത്തുക.

കഴിഞ്ഞ ദിവസമാണ് സിനിമയിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഹാരിസ് ഡിക്കിൻസൺ ആണ് ജോൺ ലെനൺ ആയി എത്തുന്നത്. പോൾ മക്കാർട്ട്‌നെയായി പോൾ മെസ്കൽ, ജോർജ് ഹാരിസൺ ആയി ജോസഫ് ക്വിൻ, റിംഗോ സ്റ്റാർ ആയി ബാരി കിയോഗൻ എന്നിവരും വേഷമിടുന്നു. ബാൻഡിലെ ഓരോ അംഗത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന നാല് ചിത്രങ്ങളായിട്ടാണ് ഈ ബയോപ്പിക് സീരീസ് ഒരുങ്ങുന്നത്. സിനിമകളുടെ ചിത്രീകരണം യുകെയിൽ ആരംഭിച്ചു.

ഫർഹാൻ അക്തർ, രവി ശങ്കറിന് ഒപ്പം ജോർജ് ഹാരിസൺ
"ഈ ഫെബ്രുവരി 14 വിഡ്ഢി ദിനമാകുമെന്ന് തോന്നുന്നു "; ധനുഷുമായുള്ള വിവാഹ വാർത്തകളിൽ മൃണാൾ താക്കൂർ

ലൂസി ബോയ്ന്റൺ (ജെയ്ൻ ആഷർ), മോർഫിഡ് ക്ലാർക്ക് (സിന്തിയ ലെനൺ), ഹാരി ലോട്ടി (സ്റ്റുവർട്ട് സട്ട്ക്ലിഫ്), സിയൂഷ റോണൻ (ലിൻഡ മക്കാർട്ട്‌നെ), ജെയിംസ് നോർട്ടൺ (ബ്രയാൻ എപ്‌സ്റ്റൈൻ), അന്ന സാവായ് (യോക്കോ ഓനോ), എയ്മി ലൂ വുഡ് (പാറ്റി ബോയിഡ്), ഹാരി ലോയ്ഡ് ( ജോർജ് മാർട്ടിൻ), മിയ മക്കെന്ന-ബ്രൂസ് (മൗറീൻ സ്റ്റാർക്കി) എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഗ്രെഗ് ഫ്രേസർ ആണ് ഛായാഗ്രഹകൻ എഡിറ്റർ - ലീ സ്മിത്ത്, പ്രൊഡക്ഷൻ ഡിസൈനർ - സ്റ്റെഫാനിയ സെല്ല, മാർക്ക് ടിൽഡെസ്ലി, നീൽ കാലോ. സിനിഡ് കിഡോയാണ് കോസ്റ്റ്യൂം ഡിസൈനർ, നവോമി ഡോൺ ഹെയർ ആൻഡ് മേക്കപ്പ് ഡിസൈനറായും പ്രവർത്തിക്കുന്നു. സാം മെൻഡസ് തന്നെയാണ് നാല് സിനിമകളും സംവിധാനം ചെയ്യുന്നത്.

ഫർഹാൻ അക്തർ, രവി ശങ്കറിന് ഒപ്പം ജോർജ് ഹാരിസൺ
ബിബിൻ ജോർജും ബാബുരാജും മുഖാമുഖം; സസ്പെൻസ് ത്രില്ലർ 'ഐസിയു' ഫെബ്രുവരി റിലീസിന്

നീൽ സ്ട്രീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പിപ്പ ഹാരിസ്, ജൂലി പാസ്റ്റർ എന്നിവർക്കൊപ്പം സാം മെൻഡസ് ആണ് നിർമാണം. അലക്സാണ്ട്ര ഡെർബിഷെയറും നിർമാണത്തിൽ പങ്കാളിയാണ്. സോണി പിക്ചേഴ്സാണ് സിനിമകൾ ഫിനാൻസ് ചെയ്യുന്നതും ലോകവ്യാപകമായി വിതരണം ചെയ്യുന്നതും. 2028 ഏപ്രിലിൽ ഈ പ്രോജക്ട് തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com