ഗംഭീര പ്രതികരണം, പ്രേക്ഷകരുടെ കയ്യടികളുമായി 'ഫെമിനിച്ചി ഫാത്തിമ'

എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറയുന്നത്.
ഗംഭീര പ്രതികരണം, പ്രേക്ഷകരുടെ കയ്യടികളുമായി 'ഫെമിനിച്ചി ഫാത്തിമ'
Published on
Updated on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം 'ഫെമിനിച്ചി ഫാത്തിമ'ക്ക് വമ്പന്‍ പ്രേക്ഷക പ്രതികരണം. റിലീസ് ദിവസത്തെ ആദ്യ ഷോകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കേരളമെങ്ങും വലിയ പ്രതികരണമാണ് ചിത്രം നേടുന്നത്. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് മനോഹരമായ ചിത്രമെന്ന അഭിപ്രായമാണ് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും താമര്‍ കെവിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമര്‍. എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന ചിത്രം ഒരുപാട് ചിരിയും ഒട്ടേറെ ചിന്തയും നിറച്ചാണ് കഥ പറയുന്നത്. അത് കൊണ്ട് തന്നെ കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമുള്‍പ്പെടെ മികച്ചൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

റിയലിസ്റ്റിക് ആയി കഥ പറയുന്ന ചിത്രം ജീവിതത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രസകരമായ സംഭാഷണങ്ങള്‍ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കുമൊപ്പം മനസ്സില്‍ തൊടുന്ന വൈകാരിക നിമിഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായി മാറുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതിലൂടെ വളരെ സാമൂഹിക പ്രസക്തമായ ആശയങ്ങള്‍ പലതും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ഒരു പഴയ 'കിടക്ക' ഫാത്തിമയുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം വകളാരെ സരസമായി മുന്നോട്ട് പോകുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ചിത്രം കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഗംഭീര പ്രതികരണം, പ്രേക്ഷകരുടെ കയ്യടികളുമായി 'ഫെമിനിച്ചി ഫാത്തിമ'
മമ്മൂട്ടി റസ്‌ലിങ് കോച്ച് ആകുന്നു? 'ചത്ത പച്ച'യില്‍ സുപ്രധാന വേഷത്തില്‍ മെഗാ സ്റ്റാർ എത്തുമോ?

'സു ഫ്രം സോ', 'ലോക' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, ഫെമിനിച്ചി ഫാത്തിമയുടെ വീണ്ടുമൊരു മനോഹര സിനിമാനുഭവം മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ടൈറ്റില്‍ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തില്‍ കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, പ്രസീത, രാജി ആര്‍ ഉന്‍സി, ബബിത ബഷീര്‍, ഫാസില്‍ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളില്‍ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് 'ഫെമിനിച്ചി ഫാത്തിമ'.

IFFK FIPRESCI മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്‌പെഷ്യല്‍ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയന്‍സ് പോള്‍ അവാര്‍ഡ് - IFFK, FFSI കെ ആര്‍ മോഹനന്‍ അവാര്‍ഡ്, ആകഎഎലെ ഏഷ്യന്‍ മത്സരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം, ബിഷ്‌കെക് ഫിലിം ഫെസ്റ്റിവല്‍ കിര്‍ഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജന്‍ അവാര്‍ഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാര്‍ഡ്, ഇന്തോ-ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവല്‍ തിരഞ്ഞെടുപ്പ് എന്നിവയുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്.

ഛായാഗ്രഹണം - പ്രിന്‍സ് ഫ്രാന്‍സിസ്, എഡിറ്റിംഗ്- ഫാസില്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം - ഷിയാദ് കബീര്‍, സൗണ്ട് ഡിസൈന്‍ - ലോ എന്‍ഡ് സ്റ്റുഡിയോ, റീ റെക്കോര്‍ഡിങ് - സച്ചിന്‍ ജോസ്, ഡിഐ, കളറിസ്റ്റ് - ജോജില്‍ ഡി. പാറക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ - പ്രശോഭ് കുന്നംകുളം, മുസ്തഫ സര്‍ഗം, വിഷ്വല്‍ ഇഫക്റ്റ്‌സ് - വിനു വിശ്വന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ആഗ്‌നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് - ഹിഷാം യൂസഫ് പിവി, സബ്‌ടൈറ്റില്‍ - ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ്, ടൈറ്റില്‍ ഡിസൈന്‍ - നജീഷ് പി എന്‍

Related Stories

No stories found.
News Malayalam 24x7
newsmalayalam.com