എറണാകുളം: 2025ലെ മലയാള സിനിമയുടെ ലാഭനഷ്ട കണക്ക് പുറത്തുവിട്ട് കേരള ഫിലിം ചേംബർ. പോയ വർഷത്തിൽ മലയാള സിനിമക്ക് 530 കോടി രൂപ നഷ്ടം ഉണ്ടായി. റിലീസായ 185 ചിത്രങ്ങളിൽ മുടക്കുമുതൽ തിരിച്ചു പിടിച്ചത് പത്ത് ചിത്രങ്ങൾ മാത്രം. 150 ചിത്രങ്ങൾ പരാജയപ്പെട്ടെന്ന് ഫിലിം ചേംബർ.
റിലീസായ 185 ചിത്രങ്ങളിൽ സൂപ്പർഹിറ്റ് ആയത് ഒൻപത് ചിത്രങ്ങൾ മാത്രം. 16 ചിത്രങ്ങൾ ഹിറ്റ് ആയി. മുടക്കുമുതൽ തിരിച്ചു പിടിച്ചത് 10 ചിത്രങ്ങൾ. റീ റിലീസ് ചെയ്ത എട്ട് ചിത്രങ്ങളിൽ ചലനം ഉണ്ടാക്കിയത് മൂന്ന് എണ്ണം മാത്രമെന്നും ഫിലിം ചേംബറിൻ്റെ കണക്കുകളിൽ പറയുന്നു.