മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ സിനിമയൊരുങ്ങുന്നു; "കൂടൽ " ചിത്രീകരണം ആരംഭിച്ചു

ബിബിൻ ജോർജ് നായകനാകുന്ന ചിത്രത്തില്‍ മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവരാണ് നായികമാർ.
മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ സിനിമയൊരുങ്ങുന്നു;  "കൂടൽ " ചിത്രീകരണം ആരംഭിച്ചു
Published on

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ബിബിൻ ജോർജ് നായകനാകുന്ന ചിത്രം "കൂടൽ "ചിത്രീകരണം ആരംഭിച്ചു. ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം പി ആന്‍ഡ്  ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ.വി ആണ്.


മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവരാണ് നായികമാർ. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽ ഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.


ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിക്കുന്നത്. ഷജീർ പപ്പയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.


കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ - ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ, എഡിറ്റിങ് - ജർഷാജ് കൊമ്മേരി, കലാ സംവിധാനം - അസീസ് കരുവാരകുണ്ട്, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം - ആദിത്യ നാണു, സംഗീത സംവിധാനം - സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം - സിബു സുകുമാരൻ, ഗാനരചന - ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി, നിഖിൽ അനിൽകുമാർ, ഗായകർ - വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, സൗണ്ട് ഡിസൈൻ- വിഷ്ണു കെ. പി, കോറിയോഗ്രാഫർ - വിജയ് മാസ്റ്റർ,സംഘട്ടനം - മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ - മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടർസ് - അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട്, ഫിനാൻസ് കൺട്രോളർ - ഷിബു ഡൺ, സ്റ്റിൽസ്‌ - രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ - ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ - മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ




Related Stories

No stories found.
News Malayalam 24x7
newsmalayalam.com