ഗെയിം ഓഫ് ത്രോൺസ്' തീയേറ്ററുകളിലേക്ക്? : അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്രൊജക്റ്റെന്ന് റിപ്പോർട്ട്

ദി ഹോളിവുഡ് റിപ്പോർട്ടർ പുറത്തുവിട്ട വാർത്തയനുസരിച്ചു പ്രൊജക്റ്റ് ചിത്രം പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്.സംവിധായകനെയോ , നടിനടൻമാരെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഗെയിം ഓഫ് ത്രോൺസ്' തീയേറ്ററുകളിലേക്ക്?  : അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്രൊജക്റ്റെന്ന് റിപ്പോർട്ട്
Published on


ലോകമെമ്പാടും ആരാധകരുള്ള,മിനി സ്ക്രീനിലെ മഹാത്ഭുതമായി കണക്കാക്കപ്പെടുന്ന ടിവി ഷോയായ ഗെയിം ഓഫ് ത്രോൺസ് ഇനി ബിഗ് സ്ക്രീനിലേക്ക്. ജോർജ് ആർ. ആർ.മാർട്ടിൻ്റെ ഗെയിം ഓഫ് ത്രോൺസ് യൂണിവേഴ്സിൽ നിന്നും ഒരു കഥയെങ്കിലും വളരെ രഹസ്യമായി അണിയറയിൽ ഒരുക്കികൊണ്ടിരിക്കുകയാണ് വാർണർ ബ്രദേഴ്സ്. ദി ഹോളിവുഡ് റിപ്പോർട്ടർ പുറത്തുവിട്ട വാർത്തയനുസരിച്ചു പ്രൊജക്റ്റ് ചിത്രം പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. സംവിധായകനെയോ , നടിനടൻമാരെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


യഥാർത്ഥ ഗെയിം ഓഫ് ത്രോൺസ് സീരീസിൻ്റെ (ഡേവിഡ് ബെനിയോഫും ഡാൻ വീസും) ഷോറണ്ണർമാർ 2019-ലെ അവസാന സീസണിന് പകരം മൂന്ന് ഫീച്ചർ ഫിലിമുകളോടെ പരമ്പര അവസാനിപ്പിക്കാൻ അഗ്രഹിച്ചിരുന്നു. മാർട്ടിനും ഒരു സിനിമ എന്ന ആശയത്തിൽ താൽപ്പര്യമുണ്ടായിരുന്നു. 2014 ഇൽ ദി ഹോളിവുഡ് റിപോർട്ടറിന് മാർട്ടിൻ കൊടുത്ത ഇന്റർവ്യൂവിൽ തന്നെ ഈ ആഗ്രഹം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാൽ HBO ആ ആശയത്തിന് എതിരായിരുന്നു ,അവർ tv ഷോ ആയിട്ടു തന്നെ മുന്നേറാൻ തീരുമാനിച്ചതോടെ ആ പ്രൊജക്റ്റ് നീണ്ടു പോകുകയായിരുന്നു.


ഒറിജിനൽ സീരീസിൻ്റെ അവസാന ഘട്ടിൽ എച്ച്ബിഒ യുടെ തലപ്പത്ത് തന്നെ നിരവധി മാറ്റങ്ങൾ വന്നിരുന്നു.ഇപ്പോൾ കാസി ബ്ലോയ്‌സിൻ്റെ നേതൃത്വത്തിലാണ് എച്ച്‌ബിഒ, മൈക്ക് ഡി ലൂക്കയും പാം അബ്ഡിയും ആണ് ഫിലിം സ്റ്റുഡിയോ നയിക്കുന്നത്. സിനിമ സീരീസ് കഥാപാത്രങ്ങളെ വെച്ച് സ്പിനോഫ് സൃഷ്ടിക്കുന്നത് ഇപ്പോൾ പുതിയ ട്രെൻ്റാണ്. മാറ്റ് റീവ്‌സിൻ്റെ ബോക്‌സ് ഓഫീസ് ഹിറ്റ് ദി ബാറ്റ്‌മാൻ്റെ പ്രശസ്തമായ സ്പിൻഓഫ് ദി പെൻഗ്വിൻ പുറത്തിറക്കിയിരുന്നു.

ഡ്യൂൺ, ഹാരി പോട്ടർ നോവലുകളെ ആസ്പദമാക്കി പുതിയ പ്രൊജക്റ്റുകൾ എച്ച് ബിഒ ആസൂത്രണം ചെയ്യുന്നു. വാർണർ ബ്രദേഴ്സും പുതിയ ലോർഡ് ഓഫ് ദ റിംഗ്സ് സിനിമകൾ വികസിപ്പിക്കുന്നു. അതായത് നിലവിലെ ഹോളിവുഡ് ട്രെൻ്റ് അനുസരിച്ച് ഒരു കഥ ഒരു സനിമയോ, സീരീസോ മാത്രമായി നിർമ്മിക്കണം എന്നില്ല. അതു കൊണ്ടു തന്നെ ഗെയിം ഓഫ് ത്രോൺസിൻ്റെ ബിഗ് സ്ക്രീൻ സാധ്യത തള്ളിക്കളായാനുമാകില്ല.

2022 -ൽ, HBO ഹിറ്റ് പ്രീക്വൽ സീരീസ് ഹൗസ് ഓഫ് ദി ഡ്രാഗൺ അവതരിപ്പിച്ചിരുന്നു. അടുത്തിടെ അതിൻ്റെ രണ്ടാം സീസൺ സംപ്രേഷണം ചെയ്തു. മറ്റൊരു പ്രീക്വൽ സീരീസായ എ നൈറ്റ് ഓഫ് സെവൻ കിംഗ്ഡംസ് 2025-ൽ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com