
ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, ദിലീപ് മേനോന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സ്‌കന്ദ സിനിമാസ്, കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പി എന്നിവയുടെ ബാനറില്‍ സുനില്‍ ജെയിന്‍,സജിവ് സോമന്‍,പ്രകാഷലി ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണംരാജേഷ് വൈ വി, അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നെഴുതുന്നു. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് സാം സി എസ് സംഗീതം പകരുന്നു.
കോ പ്രൊഡ്യൂസേഴ്‌സ്-പരിധി ഖണ്ടേല്‍വാല്‍, അഡ്വക്കേറ്റ് സ്മിത നായര്‍ ഡി,സാം ജോര്‍ജ്ജ്, എഡിറ്റര്‍-അര്‍ജു ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-സുനില്‍ കെ ജോര്‍ജ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈന്‍-ശ്രീ ശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുകു ദാമോദര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,
പരസ്യകല-യെല്ലോ ടൂത്ത്‌സ്.
ഐ വി എഫ് സ്‌പെഷ്യലിസ്റ്റായ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികള്‍ രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഫാമിലി എന്റര്‍ടൈയ്‌നര്‍ ചിത്രമാണ് 'ഗെറ്റ്-സെറ്റ് ബേബി'.പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്-വിപിന്‍ കുമാര്‍ വി, പി ആര്‍ ഒ- എ എസ് ദിനേശ്.