
ആദ്യ ദിനം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി വിജയ് നായകനായി എത്തിയ ഗോട്ട്. ചിത്രം ആഗോളതലത്തില്‍ 120 കോടിക്ക് മുകളില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം ചിത്രം നേടിയത് 43 കോടിയാണ്. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച ഓപ്പണിങ്ങ് ലഭിച്ച തമിഴ് ചിത്രമായി ഗോട്ട് മാറി. സെപ്റ്റംബര്‍ 5ന് തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
വെങ്കിട്ട് പ്രഭുവാണ് ഗോട്ടിന്റെ സംവിധായകന്‍. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. കെ ചന്ദ്രുവും എഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. പ്രഭു ദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, ജയറാം, വൈഭവ്, യോഗി ബാബു, അജ്മല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.