
വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഗോട്ടിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് പുറത്ത് വന്നിരിക്കുന്നത്. 40 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 43 കോടി ചിത്രം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തു എന്നാണ് Sacnilk.com റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴില്‍ നിന്ന് ചിത്രം 38.3 കോടിയും ഹിന്ദിയില്‍ നിന്ന് 1.7 കോടിയും തെലുങ്കില്‍ നിന്ന് 3 കോടിയുമാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല.
വെങ്കിട്ട് പ്രഭുവാണ് ഗോട്ടിന്റെ സംവിധായകന്‍. ചിത്രം സെപ്റ്റംബര്‍ 5നാണ് തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. കെ ചന്ദ്രുവും എഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. പ്രഭു ദേവ, പ്രശാന്ത്, സ്നേഹ, ലൈല, ജയറാം, വൈഭവ്, യോഗി ബാബു, അജ്മല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.