വിജയ് ചിത്രം'ഗോട്ട്'; കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

'വിജയ് ചിത്രം 'ലിയോ'ക്ക് ശേഷം ദളപതി വിജയിയുടെ അടുത്ത ചിത്രവും കേരളത്തില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗോകുലം മൂവീസ് പ്രതികരിച്ചു
WhatsApp Image 2024-07-05 at 2
WhatsApp Image 2024-07-05 at 2
Published on

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ദളപതി വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ഗോട്ട്)ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

'വിജയ് ചിത്രം 'ലിയോ'ക്ക് ശേഷം ദളപതി വിജയിയുടെ അടുത്ത ചിത്രവും കേരളത്തില്‍ എത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. വിജയിയുടെ 68-ആമത് ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന 25-ാമത്തെ സിനിമയാണ്. വെങ്കട് പ്രഭു സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. അതോടൊപ്പം ഭാവിയില്‍ ഇനിയും ഒരുപാട് സിനിമകളില്‍ ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു'. ഈ വാര്‍ത്തയെ കുറിച്ച് ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചത് ഇങ്ങനെയാണ്.

പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'ല്‍ വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംഗി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നുണ്ട്. വിജയിയുടെ 50ാം പിറന്നാല്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തില്‍ ടീസര്‍ റിലീസ് ചെയ്തത്.

ഛായാഗ്രഹണം: സിദ്ധാര്‍ഥ് ന്യൂണി, ചിത്രസംയോജനം: വെങ്കട് രാജേന്‍, സെപ്തംമ്പര്‍ 5 ന് ലോകമാകെ റിലീസ് ചെയ്യുന്ന ചിത്രം, ഓണം റിലീസ് ആയി അന്നേ ദിവസം കേരളത്തിലും റിലീസ് ചെയ്യം. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസ്. പിആര്‍ഒ: ശബരി.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com