
വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ ഗോട്ടിന്റെ മൂന്നാം ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത് 44 കോടിയാണ്. രണ്ടാം ദിവസം 25.5 കോടി നേടി. മൂന്നാമത്തെ ദിവസം ചിത്രം നേടിയത് 33 കോടിയാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ആകെ കളക്ഷന്‍ 102.5 കോടിയായി എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ചിത്രം ആദ്യ ദിനം തന്നെ ആഗോള കളക്ഷനില്‍ 100 കോടി പിന്നിട്ടിരുന്നു. 126.32 കോടി ചിത്രം ആദ്യ ദിനം കളക്ട് ചെയ്തുവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ്ങും വിജയ് ചിത്രം നേടിക്കഴിഞ്ഞു. ആദ്യ ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ഗോട്ടിന് ലഭിച്ചത്. ചിത്രത്തില്‍ ചില സര്‍പ്രൈസ് കാമിയോ എന്‍ട്രികളും സിനിമയില്‍ വെങ്കട് പ്രഭു ഒരുക്കിവെച്ചിട്ടുണ്ട്.
ALSO READ: Vijay GOAT| ബജറ്റ് 375 കോടി; ആദ്യ ദിന കളക്ഷന്‍ 126.32 കോടി; ഗോട്ടില്‍ വിജയ്‌യുടെ പ്രതിഫലം എത്ര ?
വെങ്കിട്ട് പ്രഭുവാണ് ഗോട്ടിന്റെ സംവിധായകന്‍. ചിത്രം സെപ്റ്റംബര്‍ 5നാണ് തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. കെ ചന്ദ്രുവും എഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. പ്രഭു ദേവ, പ്രശാന്ത്, സ്‌നേഹ, ലൈല, ജയറാം, വൈഭവ്, യോഗി ബാബു, അജ്മല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.