മണിയന്‍ ചിറ്റപ്പന്‍ സൂപ്പര്‍ ഹീറോ: ഗഗനചാരിയെ കുറിച്ച് ഗോകുല്‍ സുരേഷ്

അച്ഛന്‍ എന്റെ അഭിനയം കണ്ടിട്ട്, തോളത്ത് തട്ടിയിട്ട് 'you are a good actor', എന്ന് പറയുകയാണ് ചെയ്തത്. അത് ഒട്ടും എവിഡെന്റ് ആയിട്ടല്ല പറഞ്ഞത്.
മണിയന്‍ ചിറ്റപ്പന്‍ സൂപ്പര്‍ ഹീറോ: ഗഗനചാരിയെ കുറിച്ച് ഗോകുല്‍ സുരേഷ്
Published on

ഗഗനചാരിയുടെ കഥ കേട്ടപ്പോള്‍ തന്നെ വര്‍ക്കായിരുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ സമയത്ത് തന്നെ വേറിട്ട കോണ്‍സപ്റ്റുകളെ കുറിച്ച് അരുണ്‍ ചന്തു ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് ഗോകുല്‍ ന്യൂസ് മലയാളത്തോട് പറഞ്ഞത്.

ഇതുവരെ ചെയ്യാത്ത കഥാപാത്രം

ഞാന്‍ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രമായിരുന്നു അലന്‍. പിന്നെ ഡിസ്ടോപ്യനായൊരു ലോകത്തുള്ള അലന്‍ കൂടിയാണല്ലോ. അതുകൊണ്ട് തന്നെ റസ്ട്രിക്ഷന്‍സ് കുറവായിരുന്നു. പിന്നെ കോമഡി ക്യാരക്ടേഴ്‌സ് ചിലപ്പോള്‍ വേറെ കിട്ടുമായിരിക്കാം. പക്ഷെ ഇങ്ങനെയൊരു ഡിസ്‌ടോപ്യന്‍ ലോകത്ത് ആയിരിക്കില്ല. അപ്പോള്‍ അതിന് പരിമിതികള്‍ ഉണ്ടാകും. വളരെ നോര്‍മലായൊരു വേള്‍ഡ് സിനാരിയോയില്‍ അലന്‍ കാണിക്കുന്ന കോമഡികളെല്ലാം വളരെ ഓവര്‍ ആയിട്ട് തോന്നാം. അപ്പോള്‍ അത്തരം റെസ്ട്രിക്ഷന്‍സ് ഇല്ലെന്ന് എനിക്ക് മനസിലായി. ആ കോണ്‍ഫിഡന്‍സ് എനിക്ക് ഉണ്ടായിരുന്നു. ആ ഡിസ്‌ടോപ്യന്‍ നേച്ചര്‍ ഉണ്ടാക്കാന്‍ തന്നെയാണ് ഞാന്‍ അലനിലൂടെ ശ്രമിച്ചിരിക്കുന്നത്.

അതൊരു ലേണിംഗ് എക്‌സ്പീരിയന്‍സ്

ഗഗനചാരിയില്‍ കാണിച്ചിരിക്കുന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തിപ്പെടില്ലെന്ന് പറയാന്‍ സാധിക്കില്ല. കാരണം അങ്ങനെ ഒരു അവസ്ഥയിലേക്കാണ് ഭൂമിയെ മനുഷ്യന്‍മാര്‍ കൊണ്ടെത്തിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഭൂമിയൊരു മനുഷ്യനായിരുന്നെങ്കില്‍ നമ്മുടെ ശരീരത്തില്‍ വരുന്ന പേന്‍, പിംപിള്‍സ് എല്ലാമാണ് നമ്മള്‍ മനുഷ്യര്‍. ഭൂമിയുടെ പാരസൈറ്റുകളാണ് നമ്മള്‍ മനുഷ്യര്‍. പിന്നെ ഞാന്‍ ഒരു അപ്പോകലെപ്റ്റിക് വേള്‍ഡില്‍ ജീവിക്കുന്ന പോലെയാണ് ജീവിക്കാറ് പൊതുവെ. പിന്നെ ഇന്റര്‍നാഷണല്‍ സിനിമകളില്‍ ഇത്തരത്തിലുള്ള പല ലോകങ്ങളെയും നമുക്ക് കാണാന്‍ സാധിക്കുന്നു. അതില്‍ നിന്നെല്ലാം ഭയങ്കരമായി പ്രചോദനം ഉള്‍ക്കൊള്ളും. ഞാന്‍ പാപ്പന്‍ എന്ന സിനിമ ചെയ്യുന്നതിന് മുമ്പ് ചെയ്ത സിനിമയാണ് ഗഗനചാരി. ഞാന്‍ അതിന് മുമ്പ് സീനിയേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും കോമ്പിനേഷന്‍സ് ഒരു സീനിയറിനൊപ്പം അഭിനയിക്കുന്നത് ആദ്യമായിട്ടായിരുന്നു. അതുകൊണ്ട് ഗണേഷ് സാറിനൊപ്പമുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് ഒരു ലേണിംഗ് എക്‌സ്പീരിയന്‍സായാണ് ഞാന്‍ കണ്ടിട്ടുള്ളത്.

ഞാന്‍ ഒട്ടും കോണ്‍ഷ്യസ് ആയിരുന്നില്ല

കോമഡി ചെയ്യുക എന്ന് പറയുന്നത് തന്നെ ഭയങ്കര പാടുള്ള കാര്യമാണ്. ആളുകളെ ചിരിപ്പിക്കുക എന്നത് ബുദ്ധിമുട്ടുള്ള പണിയാണ്. അത് വളരെ അനായാസം ചെയ്യാന്‍ എന്നെ സഹായിച്ചത് ഈ ഡിസ്‌ടോപ്യന്‍ ആയിട്ടുള്ള ലോകമാണ്. കാരണം ആ ഡിസ്‌ടോപ്യന്‍ ലോകത്ത് ജീവിക്കുന്ന അലനിന് കുറച്ചുകൂടെ രസകരമായിട്ട് കോമഡി ചെയ്യാന്‍ സാധിച്ചു എന്ന് എനിക്ക് തോന്നുന്നു. പിന്നെ സിനിമയ്ക്ക് വേണ്ടി ഞാന്‍ വണ്ണം കൂട്ടിയിരുന്നു. സംവിധായകന്‍ പറഞ്ഞതനുസരിച്ചാണ് അങ്ങനെ ചെയ്തത്. സിനിമയില്‍ എനിക്ക് 103കിലോയോളം ഭാരമുണ്ട്. അക്കാര്യത്തില്‍ എല്ലാം പൊതുവെ കോണ്‍ഷ്യസ് ആവുന്ന ഞാന്‍ ആ സെറ്റായതുകൊണ്ട് ഒട്ടും കോണ്‍ഷ്യസ് ആയിരുന്നില്ല.

അച്ഛന്‍ പറഞ്ഞു...

അച്ഛന്‍ എന്റെ അഭിനയം കണ്ടിട്ട്, തോളത്ത് തട്ടിയിട്ട് 'you are a good actor', എന്ന് പറയുകയാണ് ചെയ്തത്. അത് ഒട്ടും എവിഡെന്റ് ആയിട്ടല്ല പറഞ്ഞത്. വളരെ പതുക്കെ ഇങ്ങനെ പറഞ്ഞിട്ട് പോയി. സിനിമ കണ്ട ഉടനെ അച്ഛന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റിട്ട് ഗണേശന്‍ കലക്കി എന്നാണ് പറഞ്ഞത്.

മണിയന്‍ ചിറ്റപ്പന്‍ എന്ന സൂപ്പര്‍ ഹീറോ

ഗഗനചാരിയുടെ തുടക്കം മുതല്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന സൂപ്പര്‍ ഹീറോ കഥാപാത്രമാണ് മണിയന്‍ ചിറ്റപ്പന്‍. നമ്മുടേത് മലയാളം സിനിമയാണ്. അപ്പോള്‍ അത് എത്രത്തോളം റൂട്ടഡ് ആക്കാം എന്നൊക്കെയുള്ള ഒരു പദ്ധതിയാണ് ഗഗനചാരിയിലൂടെ നിങ്ങള്‍ കണ്ടത്. പക്ഷെ അതിന്റെ പൂര്‍ണതയില്‍ കൊണ്ടെത്തിക്കാന്‍ ഗഗനചാരിയിലൂടെ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ആ പൂര്‍ണതയിലേക്ക് എത്താനുള്ള ചുവടുവെയ്പ്പാണ് മണിയന്‍ ചിറ്റപ്പന്റെ വരവ്. ഗഗനചാരി യൂണിവേഴ്‌സിനെ കുറച്ചുകൂടി എക്‌സ്‌പോസ് ചെയ്യുന്ന, എന്നാല്‍ പുതിയ യൂണിവേഴ്‌സിന്റെ സാധ്യതകളിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് മണിയന്‍ ചിറ്റപ്പന്‍.

ജൂണ്‍ 21നാണ് ഗഗനചാരി തിയേറ്ററിലെത്തിയത്. 'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിര്‍മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com