"മറക്കാനാവാത്ത സ്നേഹബന്ധം, മനസ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി; മോഹൻലാൽ മലയാളികളുടെ ആവേശം; ഗോകുലം ഗോപാലൻ

"അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല. അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ"
മോഹൻലാൽ മലയാളികളുടെ ആവേശം; ഗോകുലം ഗോപാലൻ
മോഹൻലാൽ മലയാളികളുടെ ആവേശം; ഗോകുലം ഗോപാലൻ Source; Social Media
Published on

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മലയാളികളുടെ പ്രിയതാരം മോഹൻലാലിനെ അഭിനന്ദിച്ച് ഗോകുലം ഗോപാലൻ. നടനുമായുള്ള അടുപ്പം പരാമർശിച്ച് വൈകാരിമായ കുറിപ്പു പങ്കുവയ്ക്കുകയായിരുന്നു. 40 വർഷത്തിലേറെയായ ആത്മബന്ധം മോഹൻലാലുമായുണ്ടെന്നും. അദ്ദേഹത്തിന് അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല. അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെയെന്നാണ് കുറിപ്പിൽ പറയുന്നത്.

മോഹൻലാൽ മലയാളികളുടെ ആവേശം; ഗോകുലം ഗോപാലൻ
"എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ, ഈ നിമിഷം എന്റേത് മാത്രമല്ല"; മോഹൻലാൽ

കുറിപ്പിന്റെ പൂർണരൂപം

“മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!”

40 വർഷത്തിലേറെയായ ആത്മബന്ധം...

ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം...

മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി...

അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല...

അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.!

അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.!

അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം...

വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം...

വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത...

പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം...

അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം...

പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു!

സ്നേഹപൂർവ്വം

സ്വന്തം ഗോകുലം ഗോപാലൻ. "

"ഈ നിമിഷം എന്റേത് മാത്രമല്ല, പുരസ്‌കാരം മലയാള സിനിമയ്ക്ക് അവകാശപ്പെട്ടതെന്നാണ് നടൻ പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞത്. പുരസ്‌കാരത്തിന് പിന്നിൽ മലയാള സിനിമയുടെ പൂർണമായ പിന്തുണയുണ്ട്. വന്യമായ സ്വപ്നങ്ങളിൽ പോലും ഇത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com