അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം 'ഹാപ്പി രാജ്' ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

ധനുഷ് ആണ് 'ഹാപ്പി രാജ്' സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തത്
ജി.വി. പ്രകാശ് കുമാർ ചിത്രം 'ഹാപ്പി രാജ്'
ജി.വി. പ്രകാശ് കുമാർ ചിത്രം 'ഹാപ്പി രാജ്'
Published on
Updated on

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം 'ഹാപ്പി രാജ്' മാർച്ച് 27ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ധനുഷ് റിലീസ്‌ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ട്രെയ്‌ലർ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.

മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ കോമഡി റൊമാന്റിക് എന്റർടെയ്‌നർ, ലവ്, ലൈഫ്, ലാഫ്റ്റർ എന്നിവ ചേർത്ത് കംപ്ലീറ്റ് എന്റർടെയ്‌നർ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. ബിയോണ്ട് പിക്ചേഴ്സ് ബാനറിൽ ജയവർധൻ നിർമിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ സംഗീതവും, മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും, സെൽവ ആർ.കെ. എഡിറ്റിങ്ങും നിർവഹിക്കുന്നു. സുരേഷ് നേതൃത്വം നൽകുന്ന എസ്എസ്ആർ എന്റർടെ‌യ്‌ൻമെന്റ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ജി.വി. പ്രകാശ് കുമാർ ചിത്രം 'ഹാപ്പി രാജ്'
മുഖംമൂടി ധരിച്ച പോരാളി; ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൽ' ലെഫ്. കേണൽ ഋഷി രാജലക്ഷ്മിയുടെ കഥയോ?

ഗൗരി പ്രിയ ആണ് ചിത്രത്തിലെ നായിക. ഏറെ നാളുകൾക്ക് ശേഷം അബ്ബാസ് ശ്രദ്ധേയമായ വേഷത്തിൽ തിരിച്ചെത്തുന്നു എന്നതും സിനിമയുടെ ഹൈലൈറ്റാണ്. ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു എന്നിവരടങ്ങിയ ശക്തമായ സഹതാരനിരയും ചിത്രത്തിന്റെ ഭാഗമാണ്. യുവത്വത്തിന്റെ ആവേശവും, പ്രണയവും, കോമഡിയും ചേർന്ന ഈ സിനിമ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായിരിക്കും എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. പിആർഒ - പ്രതീഷ് ശേഖർ.

News Malayalam 24x7
newsmalayalam.com