വിലായത്ത് ബുദ്ധയ്ക്കും പൃഥ്വിരാജിനുമെതിരെ വിദ്വേഷ പ്രചരണം; പരാതിയുമായി നിർമാതാവ്

ഫസ്റ്റ് റിപ്പോർട്ട് എന്ന യൂട്യൂബ് ചാനൽ നൽകിയ റിവ്യൂവിനെതിരെയാണ് പരാതി
വിലായത്ത് ബുദ്ധ, സന്ദീപ് സേനൻ
വിലായത്ത് ബുദ്ധ, സന്ദീപ് സേനൻSource: Facebook
Published on
Updated on

വിലായത്ത് ബുദ്ധ എന്ന സിനിമയ്ക്കും പൃഥ്വിരാജിനും നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകി ചിത്രത്തിൻ്റെ നിർമാതാവ് സന്ദീപ് സേനൻ. ഫസ്റ്റ് റിപ്പോർട്ട് എന്ന യൂട്യൂബ് ചാനൽ നൽകിയ റിവ്യൂവിനെതിരെയാണ് പരാതി.

ഡബിൾ മോഹനൻ എന്ന പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മതം ഊഹിച്ച് മത - രാഷ്ട്രീയ വിദ്വേഷം പടർത്തുന്നതായാണ് പരാതി. സിനിമയുടെ റിവ്യൂ എന്ന പേരിൽ മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതായും പരാതിയിൽ പറയുന്നു.

വിലായത്ത് ബുദ്ധ, സന്ദീപ് സേനൻ
വിജയ് സേതുപതി-സംയുക്ത മേനോൻ ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം; ഷൂട്ടിങ് പൂർത്തിയായി

സിനിമയുടെ ഉള്ളടക്കത്തെ വളച്ചൊടിച്ച് മതങ്ങളെയും രാഷ്ട്രീയ ചിന്താഗതികളെയും അവഹേളിക്കുന്ന തരത്തിലാണ് റിവ്യൂ തയ്യാറാക്കിയിരിക്കുന്നത്. ഇത് സൈബർ ടെററിസമാണെന്നും ഇതിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്താനും സിനിമയുടെ പേരിനെ തന്നെ കളങ്കപ്പെടുത്താനും ശ്രമിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.നായക നടൻ ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും അദ്ദേഹത്തിൻറെ സമീപകാല രാഷ്ട്രീയ നിലപാടുകൾ കാരണം ചിത്രത്തെ ആളുകൾ തഴഞ്ഞുവെന്നും വീഡിയോയിൽ പറയുന്നു. ഇത് സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ളതാണെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ യൂട്യൂബ് ചാനലിൻ്റെ ഉടമകൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിലായത്ത് ബുദ്ധ, സന്ദീപ് സേനൻ
'ബോംബെ ടെയ്‌ലേഴ്സ്' വീണ്ടും അരങ്ങിലേക്ക്; ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി മോഹൻലാൽ

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ' പ്രശസ്ത എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com