പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന 'ഹലോ ഡിയർ' ലോകമെമ്പാടും 2027 ജനുവരി 29ന് പ്രദർശനത്തിനെത്തുന്നു. ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹലോ ഡിയർ'. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20ാമത് ചിത്രം കൂടിയാണിത്.
'തണ്ണീർമത്തൻ ദിനങ്ങൾ', 'മെജോ', 'പത്രോസിന്റെ പടപ്പുകൾ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോ പൗലോസ്. പൂർണമായും റൊമാന്റിക് കോമഡി ഴോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണമായും യൂത്തിന്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിതെന്നാണ് സൂചന.
സംഗീത് പ്രതാപ്, മമിത ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിങ് - ചമൻ ചാക്കോ. കലാ സംവിധാനം - നിമിഷ് എം. താനൂർ. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്‌റ്റ്യും ഡിസൈൻ-മഷർ ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ. സ്റ്റിൽസ്- ബിജിത്ത് ധർമ്മടം. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട. എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ - അരുൺ ഡി. ജോസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ. വി എഫ് എക്സ് ഡിജി ബ്രിക്‌സ്, ഡിസൈൻസ് - യെല്ലോ ടൂത്ത്, മാർക്കറ്റിങ് - ഒബ്സ്ക്യൂറ. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴാസാണ് പ്രദർശനത്തിനെത്തിക്കുന്നത്.