മലയാളത്തിന് അഭിമാനമായി ഹിഷാം അബ്ദുള്‍ വഹാബ്; സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെ ബോളിവുഡിലേക്ക്

സച്ചിന്‍ ജിഗര്‍ ടീമിനൊപ്പം ചേര്‍ന്നാണ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതമൊരുക്കിയത്
മലയാളത്തിന് അഭിമാനമായി ഹിഷാം അബ്ദുള്‍ വഹാബ്; സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെ ബോളിവുഡിലേക്ക്
Published on
Updated on

പ്രശസ്ത തെന്നിന്ത്യന്‍ സംഗീത സംവിധായകനും മലയാളിയുമായ ഹിഷാം അബ്ദുള്‍ വഹാബ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലെ ഇതിഹാസ സംവിധായകനായ സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മാതാവായ 'ദോ ദീവാനെ സെഹേര്‍ മേം' എന്ന ചിത്രത്തിലൂടെയാണ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധായകനാകുന്നത്.

രവി ഉദ്യാവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ സച്ചിന്‍ ജിഗര്‍ ടീമിനൊപ്പം ചേര്‍ന്നാണ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതമൊരുക്കിയത്. ചിത്രത്തിലെ ഹിഷാം സംഗീതം നല്‍കിയ ഗാനം ആലപിച്ചത് ജുബിന്‍ നോട്ടിയാലും നീതി മോഹനും ചേര്‍ന്നാണ്. ഗാംഗുഭായ് കത്തിയാവാദി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച അഭിരുചി ആണ് ഈ ഗാനത്തിനും വരികള്‍ രചിച്ചത്.

മലയാളത്തിന് അഭിമാനമായി ഹിഷാം അബ്ദുള്‍ വഹാബ്; സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെ ബോളിവുഡിലേക്ക്
അടൂർ- മമ്മൂട്ടി ചിത്രം വരുന്നു; ടൈറ്റിൽ ജനുവരി 23ന്

23 വര്‍ഷം മുന്‍പ് വി.കെ. പ്രകാശ് ഒരുക്കിയ 'ഫ്രീകി ചക്ര' എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഔസേപ്പച്ചന് ശേഷം, ഇത് ആദ്യമായാണ് ഒരു മലയാളി സംവിധായകന്‍ ബോളിവുഡില്‍ തീയേറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന് വേണ്ടി ഗാനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു ഹിന്ദി സംവിധായകന് വേണ്ടിയാണു ഹിഷാം ഈ ഗാനം ഒരുക്കിയത് എന്നതും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്ന വസ്തുതയാണ്.

മലയാളത്തില്‍ 'ഹൃദയം' എന്ന ചിത്രത്തിലെ ട്രെന്‍ഡ് സെറ്റര്‍ ഗാനങ്ങള്‍ ഒരുക്കി ജനപ്രീതി നേടിയ ഹിഷാം, തെലുങ്കിലും തമിഴിലും ഗാനങ്ങള്‍ ഒരുക്കി വമ്പന്‍ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇതു കൂടാതെ കേരളാ ക്രൈം ഫയല്‍സ് വെബ് സീരിസിന് വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതവും ഹിഷാമിന് വലിയ പ്രശംസ നേടിക്കൊടുത്തു. ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് പിന്നണി ഗായകനായും ശ്രദ്ധ നേടിയിട്ടുണ്ട്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനായ ചിത്രത്തിന് സംഗീതമൊരുക്കി കന്നഡയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഹിഷാം.

മലയാളത്തിന് അഭിമാനമായി ഹിഷാം അബ്ദുള്‍ വഹാബ്; സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിലൂടെ ബോളിവുഡിലേക്ക്
അർജുൻ സർജ സംവിധാനം ചെയ്യുന്ന 'സീതാ പയനം'; പുതിയ ഗാനം പുറത്ത്

സിദ്ധാന്ത് ചതുര്‍വേദി, മൃണാള്‍ താക്കൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന 'ദോ ദീവാനെ സെഹേര്‍ മേം' എന്ന ചിത്രം ഫെബ്രുവരി 20 നാണു ആഗോള റിലീസായി എത്തുന്നത്. സീ സ്റ്റുഡിയോസ്, റാന്‍കോര്‍പ് മീഡിയ, ബന്‍സാലി പ്രൊഡക്ഷന്‍സ്, രവി ഉദ്യാവര്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വമ്പന്‍ പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ 'മോം' എന്ന ചിത്രത്തിന് ശേഷം രവി ഉദ്യാവര്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അന്തരിച്ചു പോയ ഇതിഹാസ നായികാതാരം ശ്രീദേവി പ്രധാന വേഷം ചെയ്ത 'മോം' നു സംഗീതം ഒരുക്കിയത് എ ആര്‍ റഹ്‌മാന്‍ ആയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com