"ടോക്സിക്കിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനം"; ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി

യഷ് - ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ജൂൺ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും
യഷിനും ഗീതു മോഹൻദാസിനും ഒപ്പം ജെ.ജെ. പെറി
യഷിനും ഗീതു മോഹൻദാസിനും ഒപ്പം ജെ.ജെ. പെറി
Published on
Updated on

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി. സിനിമയുടെ ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പെറിയുടെ പ്രശംസ. ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് കുറിച്ച പെറി, നായകൻ യഷിനെയും സംവിധായിക ഗീതു മോഹൻദാസിനെയും മറ്റ് അണിയറ പ്രവർത്തകരെയും പ്രശംസിച്ചു.

"ഫ്രെയിമിനെയും പ്രേക്ഷകാനുഭവത്തെയും ശക്തമായി ബാധിക്കുന്ന, തീവ്രതയും ആക്ഷനും നിറഞ്ഞ സഹകരണം," എന്നാണ് ജെ.ജെ. പെറിക്കൊപ്പം പ്രവർത്തിച്ചതിനെപ്പറ്റി ഗീതു മോഹൻദാസ് പറഞ്ഞത്. ചിത്രത്തിന്റെ ആക്ഷൻ സ്വഭാവത്തെയും ദൃശ്യഭംഗിയേയും കുറിച്ചുള്ള ശക്തമായ സൂചനകളാണ് ഈ പ്രതികരണം നൽകുന്നത്.

യഷിനും ഗീതു മോഹൻദാസിനും ഒപ്പം ജെ.ജെ. പെറി
"ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ല"; ഐ.എം. വിജയൻ്റെ ബയോപിക് ടൈറ്റിൽ ലോഞ്ച് റദ്ദാക്കി

അതേസമയം, ലാസ് വെഗാസിൽ നടന്ന സിനിമാകോൺ 2026ൽ, ‘ടോക്സിക്’ സിനിമയുടെ ലക്ഷ്യത്തെക്കുറിച്ച് യഷ് സംസാരിച്ചിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിപുലമാണെന്നും വലിയ ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് രൂപംകൊണ്ടതെന്നും, ഇന്ത്യൻ കഥകളെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് തന്റെ പ്രധാന ഉദ്ദേശ്യമെന്നും നടൻ പറഞ്ഞു. ചിത്രം ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്നതായും, ഇതിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി നേരിട്ട് ബന്ധപ്പെടാനാകുമെന്നും യഷ് കൂട്ടിചേർത്തു. വലിയ ക്യാൻവാസിലുള്ള ആക്ഷൻ സിനിമയായിരുന്നാലും, ഇത് ഒരു സാധാരണ ഗ്യാങ്സ്റ്റർ ചിത്രമല്ലെന്നും, കൂടുതൽ ആഴമുള്ള സമീപനമാണെന്നും നടൻ സൂചിപ്പിച്ചു.

യഷിനും ഗീതു മോഹൻദാസിനും ഒപ്പം ജെ.ജെ. പെറി
നിവിൻ പോളിയുടെ 'പ്രതിഛായ' ഒടിടിയിൽ; എവിടെ സ്ട്രീം ചെയ്യാം? Prathichaya OTT

“പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയുന്ന വിധത്തിൽ വേണം ആക്ഷൻ - വേദന പോലും അനുഭവപ്പെടണം,” എന്ന യഷിന്റെ വാക്കുകൾ, സിനിമയുടെ റിയലിസവും മാനസിക തീവ്രതയും അടയാളപ്പെടുത്തുന്നു. പ്രേക്ഷകരുടെ ‘മിറർ ന്യൂറോൺ’ പ്രതികരണങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അനുഭവമാണ് സിനിമ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമകളിൽ സാധാരണയായി കൈകാര്യം ചെയ്യാത്ത വികാരങ്ങളെയും അനുഭവങ്ങളെയും സ്പർശിക്കുന്ന രീതിയിലാണ് 'ടോക്സിക്' ഒരുക്കിയിരിക്കുന്നതെന്നും, അതിലൂടെ പ്രേക്ഷകർക്ക് പുതിയൊരു സിനിമാറ്റിക് അനുഭവം നൽകാനാണ് ശ്രമമെന്നും യാഷ് വ്യക്തമാക്കി.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെവിഎൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ജൂൺ നാലിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com