ഹോംബൗണ്ട് ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍; സന്തോഷം പങ്കുവെച്ച് കരണ്‍ ജോഹര്‍
നീരജ് ഗായ് വാന്‍ സംവിധാനം ചെയ്ത ഹോംബൗണ്ട് 98ാമത് ഓസ്‌കാറിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മത്സരിക്കുക. കരണ്‍ ജോഹറും ആധാര്‍ പൂനവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
കഴിഞ്ഞ ദിവസമാണ് അക്കാദമി മത്സര വിഭാഗങ്ങളിലെ ചിത്രങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തിറക്കിയത്. വിദേശ ഭാഷ ചിത്രങ്ങളില്‍ ഹോംബൗണ്ടിനൊപ്പം ഇടംപിടിച്ച മറ്റ് ചിത്രങ്ങള്‍ ഇവയാണ്:
ബെലെന്‍ (അര്‍ജന്റീന)
ദി സീക്രട്ട് ഏജന്റ് (ബ്രസീല്‍)
ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് (ഫ്രാന്‍സ്)
സൗണ്ട് ഓഫ് ഫാളിങ് (ജര്‍മനി)
ദി പ്രസിഡന്റ്‌സ് കേക്ക് (ഇറാഖ്)
കോകുഹോ (ജപ്പാന്‍)
ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു (ജോര്‍ദാന്‍)
സെന്റിമെന്റല്‍ വാല്യൂ (നോര്‍വേ)
പാലസ്തീന്‍ 36( പലസ്തീന്‍)
നോ അദര്‍ ചോയ്‌സ് (സൗത്ത് കൊറിയ)
സിറാത് (സ്‌പെയ്ന്‍)
ലേറ്റ് ഷിഫ്റ്റ് (സ്വിറ്റ്‌സര്‍ലന്റ്)
ലെഫ്റ്റ് ഹാന്‍ഡഡ് ഗേള്‍ ( തായ് വാന്‍)
ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ് (ടുണീഷ്യ)
ജനുവരി 22 നാണ് ഓസ്‌കാര്‍ നോമിനേഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിക്കുക. മാര്‍ച്ച് 15 നാണ് ഓസ്‌കാര്‍ പുരസ്‌കാര ദാനം.

