ഹൗസ് ഓഫ് ഡ്രാഗണ്‍ 2; റിലീസിന് മുന്‍പെ ഫിനാലെ എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍!

ഓഗസ്റ്റ് നാലിന് സ്ട്രീം ചെയ്യാനിരുന്ന സീസണ്‍ 2 ഫിനാലെയിലെ എട്ടാം എപ്പിസോഡിന്‍റെ ഭാഗങ്ങളാണ് ചൊവ്വാഴ്ച രാത്രിയോടെ ടിക് ടോകില്‍ പ്രത്യക്ഷപ്പെട്ടത്
ഹൗസ് ഓഫ് ഡ്രാഗണിലെ രംഗം
ഹൗസ് ഓഫ് ഡ്രാഗണിലെ രംഗം
Published on

എച്ച്ബിഒ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരീസ് ഹൗസ് ഓഫ് ഡ്രാഗണിന്‍റെ എപ്പിസോഡ് ലീക്കായി. ഓഗസ്റ്റ് നാലിന് സ്ട്രീം ചെയ്യാനിരുന്ന സീസണ്‍ 2 ഫിനാലെയിലെ എട്ടാം എപ്പിസോഡിന്‍റെ ഭാഗങ്ങളാണ് ചൊവ്വാഴ്ച രാത്രിയോടെ ടിക് ടോകില്‍ പ്രത്യക്ഷപ്പെട്ടത്. സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന എപിസോഡിന്‍റെ ഭാഗങ്ങള്‍ ആരോ ക്യാമറയില്‍ ചിത്രീകരിച്ച ക്ലിപ്പുകളാണ് നിയമവിരുദ്ധമായി അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് കോമിക്ബുക്ക് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ക്ലിപ്പുകളും പ്രസുത അക്കൗണ്ടും അടിയന്തരമായി നീക്കം ചെയ്തു. എന്നാല്‍ ഇതിന് മുന്‍പ് ചില എക്സ് അക്കൗണ്ടുകളിലൂടെയും ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ടിക്ടോകില്‍ നീക്കം ചെയ്യുന്നതിന് മുന്‍പ് ഒരു ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടിരുന്നതായും കോമിക്ബുക്ക് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ദൃശ്യങ്ങള്‍ ലീക്ക് ചെയ്തത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇതിന് മുന്‍പും ഹൗസ് ഓഫ് ഡ്രാഗണ്‍ ഫിനാലെയിലെ എപ്പിസോഡുകള്‍ ലീക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 2022-ല്‍ സീസണ്‍ വണ്‍ ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എപ്പിസോഡുകള്‍ ഇതുപോലെ ലീക്കായിരുന്നു. യൂറോപ്പിലെയോ ആഫ്രിക്കയിലെയോ മിഡില്‍ ഈസ്റ്റിലെയോ വിതരണ പങ്കാളിയായിരുന്നു ഇതിന് പിന്നിലെന്ന് എച്ച്ബിഒ പ്രതിനിധി പറഞ്ഞു.

2017-ല്‍ ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ ഏഴില്‍ നിന്നുള്ള ഒരു എപ്പിസോഡ് റിലീസിന് മുന്‍പെ അനധികൃത ടോറന്‍റ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തും വാര്‍ത്തയായിരുന്നു. ഒരു തേര്‍ഡ് പാര്‍ട്ടി വെണ്ടര്‍ വീഡിയോ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാണ് വീഡിയോ ലീക്കാവാന്‍ കാരണമെന്ന് എച്ച്ബിഒ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com