എനിക്ക് സിനിമയില്‍ വെറും നാലു സീനും രണ്ടു പാട്ടും ചെയ്യേണ്ട: സൊനാക്ഷി സിന്‍ഹ

എനിക്ക് പ്രധാനപ്പെട്ട വലിയ റോളുകള്‍ ചെയ്യണം. അതൊരു നല്ല കാര്യമാണ്. അകീറ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ നല്ലപോലെ പ്രയത്‌നിച്ചിരുന്നു
സൊനാക്ഷി സിന്‍ഹ
സൊനാക്ഷി സിന്‍ഹ
Published on
Updated on

സിനിമയില്‍ തനിക്ക് പ്രധാനപ്പെട്ട റോളുകളാണ് ചെയ്യേണ്ടതെന്ന് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്. തന്‍റെ പുതിയ ചിത്രമായ കക്കുഡയുടെ പ്രമോഷന്റെ ഭാഗമായായിരുന്നു അഭിമുഖം.

'എനിക്ക് പ്രധാനപ്പെട്ട വലിയ റോളുകള്‍ ചെയ്യണം. അതൊരു നല്ല കാര്യമാണ്. അകീറ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ നല്ലപോലെ പ്രയത്‌നിച്ചിരുന്നു. എനിക്കൊരിക്കലും സിനിമയില്‍ നാല് സീനും രണ്ട് പാട്ടും ചെയ്യുന്ന തരത്തിലേക്ക് തിരിച്ചുപോകാന്‍ താത്പര്യം ഉണ്ടായിട്ടില്ല. ഞാന്‍ ഈ ഫേസ് ആസ്വദിക്കുകയാണ്. കക്കുഡയുടെ തിരക്കഥ വായിച്ചപ്പോള്‍ എനിക്ക് വളരെ രസകരമായി തോന്നി. എനിക്ക് ഹൊറര്‍ സിനിമകള്‍ ഇഷ്ടമല്ലെങ്കിലും ഇതില്‍ കോമഡിയുണ്ടായിരുന്നു. സംവിധായകന്‍ ആദിത്യ സര്‍പൊട്ദറിന് എങ്ങനെ ആളുകളെ പേടിപ്പിക്കണമെന്നും എവിടെ ചിരിപ്പിക്കണമെന്നും അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ വളരെ ആസ്വദിച്ചാണ് ഈ സിനിമ ചെയ്തത്', എന്നാണ് സൊനാക്ഷി പറഞ്ഞത്.

ആദിത്യ സര്‍പൊട്ദര്‍ ആണ് കക്കുഡയുടെ സംവിധായകന്‍. ചിത്രത്തില്‍ റിതേഷ് ദേശ്മുഖ്, സാഖിബ് സലീം എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരാമണ്ടിക്ക് ശേഷം റിലീസ് ചെയ്യുന്ന സൊനാക്ഷിയുടെ ചിത്രമാണിത്.

News Malayalam 24x7
newsmalayalam.com