'എന്തുകൊണ്ട് എനിക്ക് ഖാന്മാരുടെ പ്രതിഫലം കിട്ടുന്നില്ല'; തുല്യവേതനത്തെ കുറിച്ച് കരീന കപൂര്‍

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ , താന്‍ ഇപ്പോള്‍ സിനിമകളില്‍ തുല്യ വേതനം നേടാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് കരീന സംസാരിച്ചു.
'എന്തുകൊണ്ട് എനിക്ക് ഖാന്മാരുടെ പ്രതിഫലം കിട്ടുന്നില്ല'; തുല്യവേതനത്തെ കുറിച്ച് കരീന കപൂര്‍
Published on
Updated on


മൂന്ന് ഖാന്‍മാരും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ഉള്‍പ്പെടെയുള്ള നടന്മാരുടെ പ്രതിഫലം തുല്യതയോടെ തനിക്കും ലഭ്യമാകണമെന്ന കരീന കപൂര്‍ അടുത്തിടെ തുറന്നു പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ , താന്‍ ഇപ്പോള്‍ സിനിമകളില്‍ തുല്യ വേതനം നേടാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന് കരീന സംസാരിച്ചു.

'നോ എന്ന് പറയാന്‍ ഉള്ള മനസ്സ് വേണം നമ്മുക്കെല്ലാവര്‍ക്കും, എന്റെ കാരക്ടറിനോ എനിക്കോ ചേരാതെ എന്ത് വന്നാലും ഞാന്‍ നോ പറയും. എന്നിട്ട് കാത്തിരിക്കും. എന്റെ മെയില്‍ കോ ആര്‍ടിസ്റ്റിന്റെ തുല്യ വേതനം എനിക്ക് കിട്ടുന്നത് വരെ ഞാന്‍ പരിശ്രമിച്ചുകൊണ്ടേ ഇരിക്കും. ഞാന്‍ അതിനു അര്‍ഹതപെടുന്നുണ്ടെന്ന് അവരെ കൊണ്ടുതന്നെ ഞാന്‍ പറയിക്കും', കരീന പറഞ്ഞു.

''ഇന്നത്തെ ചെറുപ്പകാരികളായ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, നോ എന്ന് പറയുന്നത് അവര്‍ക്ക് ഒരു കുറച്ചിലായി മാറിയിരിക്കുന്നു. അത് പാടില്ല. നോ എന്നാല്‍ നോ അത് നിങ്ങള്‍ക്ക് ചെയ്യാന്‍ സുഖകരമല്ലാത്ത കാര്യമോ, ധരിക്കാന്‍ സുഖകരമല്ലാത്തതോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സുഖകരമല്ലാത്തതോ, നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ജോലിയോ, അങ്ങനെ എന്തും ആയിക്കോട്ടെ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നോ എന്ന് തുറന്നു പറയാന്‍ ആരും മടിക്കരുത്. ഒരാള്‍ക്ക് സ്വയം ആത്മവിശ്വാസം ഉണ്ടായിരിക്കണം, ഒരാള്‍ക്ക് എന്തെങ്കിലും നേടാനും അവര്‍ക്ക ഏറ്റവും മികച്ചതും കണ്ടെത്താന്‍ കഴിയും. അതിനാല്‍ ഇല്ല എന്ന ഉത്തരം നിങ്ങളെ ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നതിനേക്കാള്‍ ആശ്വാസം നല്‍കുന്ന ഒന്നായിരിക്കണമെന്ന് ഞാന്‍ കരുതുന്നു', കരീന കൂട്ടിച്ചേര്‍ത്തു.

ALSO READ: പുഷ്പ 2 നേരത്തെ എത്തും; പുതിയ തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍


ഇത് ആദ്യമായല്ല കരീന തുല്യ വേതനത്തിന് വേണ്ടി പോരാടുന്നത്. 2000-ങ്ങളുടെ തുടക്കത്തില്‍, നിഖില്‍ അദ്വാനിയുടെ 2003 ലെ റൊമാന്റിക് കോമഡി കല്‍ ഹോ നാ ഹോയില്‍ നിര്‍മാതാവ് കരണ്‍ ജോഹര്‍ തനിക്ക് പ്രധാന വേഷം വാഗ്ദാനം ചെയ്തപ്പോള്‍ ഷാരൂഖ് ഖാന്റെ അത്രയും പ്രതിഫലം കരീന ആവശ്യപ്പെട്ടു. തുടര്‍ന്ന് കരീനയ്ക് പകരം പ്രീതി സിന്റ വന്നു. ആ സംഭവം കരീനയ്ക്കും കരണിനും ഇടയിലുള്ള സൗഹൃദത്തിന് വിള്ളലുണ്ടാക്കി. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് അജയ് ദേവ്ഗണിനൊപ്പം അവര്‍ അടുത്തതായി അഭിനയിക്കുന്നത്. ചിത്രം നവംബര്‍ 1 ഇന് തിയേറ്ററുകളില്‍ എത്തും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com