'ഞാനൊരു ബയോപിക് ചെയ്യുന്നുണ്ടെങ്കില്‍...'; ആരെ കുറിച്ചായിരിക്കുമെന്ന് വെളിപ്പെടുത്തി ഷങ്കര്‍

റിലീസ് ചെയ്യാനിരിക്കുന്ന ഷങ്കര്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്
'ഞാനൊരു ബയോപിക് ചെയ്യുന്നുണ്ടെങ്കില്‍...'; ആരെ കുറിച്ചായിരിക്കുമെന്ന് വെളിപ്പെടുത്തി ഷങ്കര്‍
Published on


സംവിധായകന്‍ ഷങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെയിം ചെയിഞ്ചര്‍ ജനുവരി 10നാണ് തിയേറ്ററിലെത്തുന്നത്. സിനിമയുടെ പ്രമോഷനിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഷങ്കര്‍ താന്‍ ഒരു ബയോപിക് ചെയ്യുന്നുണ്ടെങ്കില്‍ അത് ആരെ കുറിച്ചായിരിക്കുമെന്ന് വെളിപ്പെടുത്തി. വളരെ പെട്ടന്നാണ് ഷങ്കര്‍ ആ പേര് വെളിപ്പെടുത്തിയത്. എന്നെങ്കിലും ഒരു ബയോപിക് ചെയ്യുകയാണെങ്കില്‍ അത് നടന്‍ രജനികാന്തിന്റെ ആയിരിക്കുമെന്നാണ് ഷങ്കര്‍ പറഞ്ഞത്.

'നിലവില്‍ ഒരു ബയോപിക് ചെയ്യാന്‍ ശ്രമിക്കുന്നില്ല. പക്ഷെ എന്നെങ്കിലും ഞാന്‍ ചെയ്യുകയാണെങ്കില്‍ അത് രജനികാന്തിന്റെ ആയിരിക്കും. അദ്ദേഹത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. നമുക്ക് നോക്കാം', എന്നാണ് ഷങ്കര്‍ പറഞ്ഞത്.

തന്റെ അടുത്ത രണ്ട് സിനിമകളെ കുറിച്ചും ഷങ്കര്‍ സംസാരിച്ചു. കമല്‍ ഹാസന്റെ ഇന്ത്യന്‍ 3യും സു വെങ്കിടേശന്റെ ചരിത്ര നോവല്‍ വീര യുഗ നായകന്‍ വെല്‍പ്പരിയെ ആസ്പദമാക്കി ഒരുക്കുന്ന മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രവും ആണ് ഇനി വരാനിരിക്കുന്ന ഷങ്കര്‍ സിനിമകള്‍.

ഷങ്കര്‍ രജനികാന്തിനൊപ്പം മൂന്ന് സിനിമകളിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ശിവാജി, എന്തിരന്‍, എന്തിരന്‍ 2.0. മൂന്ന് സിനിമകളും ബ്ലോക് ബസ്റ്ററുകളായിരുന്നു. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിച്ച സിനിമകള്‍. ശിവജി ഒരു കൊമേഷ്യല്‍ സിനിമയായിരുന്നെങ്കില്‍ എന്തിരനും എന്തിരന്‍ 2.0യും സൈന്‍സ് ഫിക്ഷനായിരുന്നു.

നാളെ റിലീസ് ചെയ്യാനിരിക്കുന്ന ഷങ്കര്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ചിത്രത്തില്‍ രാം ചരണ്‍ ആണ് നായകന്‍. കിയാര അദ്വാനി, സമുദ്രകനി, അഞ്ജലി, എസ്.ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രമാണ്. തെലുങ്ക്-ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com