പേഴ്‌സണല്‍ സ്‌പേസിന്റെ കഥ പറഞ്ഞ ഇറാനിയന്‍ സിനിമ, 'മി, മറിയം, ദി ചില്‍ഡ്രന്‍ ആന്‍ഡ് ദി 26 അദേഴ്‌സ്'

ഐ.എഫ്.എഫ്.കെയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ സ്‌ക്രീന്‍ ചെയ്യുന്ന ഈ ചിത്രം ഇന്റന്‍സ് ഡ്രാമ ഫോക്കസ് ചെയ്യുന്നത് നിലനില്‍പ്പിന്റെ പ്രതീക്ഷയില്ലായ്മയിലും പ്രതീക്ഷയിലുമാണ്
പേഴ്‌സണല്‍ സ്‌പേസിന്റെ കഥ പറഞ്ഞ ഇറാനിയന്‍ സിനിമ,  'മി, മറിയം, ദി ചില്‍ഡ്രന്‍ ആന്‍ഡ് ദി 26 അദേഴ്‌സ്'
Published on


ഒന്ന് ഓര്‍ത്ത് നോക്കൂ, നിങ്ങള്‍ ഒരു പോയിന്റില്‍ ഏകാന്ത ജീവിതം നയിക്കാന്‍ പോകുന്നുവെന്ന്. ഇനി എന്റെ ജീവിതത്തില്‍ എന്റേതായ ഒരു സ്‌പേസ് മാത്രം മതി എന്ന് തീരുമാനിക്കുന്നു. പക്ഷെ, അതിനിടയില്‍ പല പ്രശ്‌നങ്ങളിലൂടെയും നിങ്ങള്‍ കടന്നുപോകുന്നു. ഒരു പോയിന്റില്‍ പണത്തിനായി, നിങ്ങള്‍ കുറച്ച് പേര്‍ക്ക് നിങ്ങള്‍ ഒറ്റയ്ക്ക് ജീവിക്കണം എന്ന് തീരുമാനിച്ച സ്‌പേസ് വിട്ടുകൊടുക്കുന്നു. ആവശ്യം നടക്കാനാണ് അങ്ങനെയൊരു തീരുമാനം നിങ്ങള്‍ എടുത്തതെങ്കിലും അത് നിങ്ങളുടെ ജീവിതത്തിന്റെ സ്വസ്ഥത കെടുത്തുന്നു. നിങ്ങള്‍ ഒരിക്കലും ചിന്തിക്കാത്ത സാഹചര്യങ്ങളിലേക്ക് അത് നിങ്ങളെ കൊണ്ടെത്തിക്കുന്നു.

ഇറാനിയന്‍ സംവിധായകന്‍ ഫര്‍ഷാദ് ഹഷേമിയുടെ ആദ്യ ചിത്രം മി, മറിയം, ദി ചില്‍ഡ്രന്‍ ആന്‍ഡ് ദി 26 അദേഴ്‌സ് എന്ന് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ഇതാണ്. മെഹ്ബൂബ് എന്ന സ്ത്രീ കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പല ഭൂതകാല സംഭവങ്ങളും, തന്റെ വീട് ഒരു ഷോട്ട് ഫിലിം ക്രൂവിന് വാടകയ്ക്ക് കൊടുക്കുന്നതിലൂടെ, അവരെ വേട്ടയാടാന്‍ തുടങ്ങുന്നു. ശേഷം സംഭവിക്കുന്ന സംഘര്‍ഷഭരിതമായ നിമിഷങ്ങളാണ് ഈ സിനിമ സംസാരിക്കുന്നത്.

മെഹബൂബ് ഘോലാമി, ഫര്‍ഷാദ് ഹഷേമി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നവീദ് അഘൈ, സാറാ അഘാപോര്‍, മിലാദ് അലിഘാനി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഐ.എഫ്.എഫ്.കെയില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ സ്‌ക്രീന്‍ ചെയ്യുന്ന ഈ ചിത്രം ഇന്റന്‍സ് ഡ്രാമ ഫോക്കസ് ചെയ്യുന്നത് നിലനില്‍പ്പിന്റെ പ്രതീക്ഷയില്ലായ്മയിലും പ്രതീക്ഷയിലുമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com