ഇളയരാജ പിന്മാറി; ത്യാഗരാജൻ കുമാരരാജ - വിജയ് സേതുപതി ചിത്രത്തിന്റെ സംഗീതം ജി.വി. പ്രകാശ് കുമാർ?

'പോക്കറ്റ് നോവൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്
ജി.വി. പ്രകാശ് കുമാർ, 'പോക്കറ്റ് നോവൽ' പോസ്റ്റർ, ഇളയരാജ
ജി.വി. പ്രകാശ് കുമാർ, 'പോക്കറ്റ് നോവൽ' പോസ്റ്റർ, ഇളയരാജSource: X
Published on: 
Updated on: 

ദേശീയ പുരസ്കാര ജേതാവ് ത്യാഗരാജൻ കുമാരരാജയുടെ മൂന്നാം ചിത്രമാണ് 'പോക്കറ്റ് നോവൽ'. വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്. 'സൂപ്പർ ഡിലക്സ്' എന്ന കൾട്ട് ഹിറ്റിന് ശേഷം കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഇളയരാജയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കുമാരരാജ ഷോ റണ്ണർ ആയിരുന്ന 'മോഡേൺ ലവ് ചെന്നെ'യുടെ സംഗീതം രാജയായിരുന്നു. എന്നാൽ, പുതിയ പ്രോജക്ടിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നാണ് സൂചന. ഇളയരാജയ്ക്ക് പകരം ജി.വി. പ്രകാശ് കുമാർ ആകും സിനിമയുടെ സംഗീതം ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ.

'ആരണ്യകാണ്ഡം', 'സൂപ്പർ ഡീലക്സ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ത്യാഗരാജൻ കുമാര സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. വിജയ് സേതുപതിക്ക് പുറമേ കന്നഡ താരം രാജ് ബി. ഷെട്ടി, മാളവിക മോഹനൻ, കിഷോർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'വദന്തി' വെബ് സീരീസിന്റെ സ്രഷ്ടാവായ ആൻഡ്രൂ ലൂയിസ് ആണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

ജി.വി. പ്രകാശ് കുമാർ, 'പോക്കറ്റ് നോവൽ' പോസ്റ്റർ, ഇളയരാജ
രണ്ടര പടം, നീണ്ട ഇടവേളകൾ; സെൻ മോഡിൽ ത്യാഗരാജൻ കുമാരരാജ

നീരവ് ഷാ (ഛായാഗ്രഹണം), സത്യരാജ് നടരാജൻ (എഡിറ്റിUd), വി. ഷണ്മുഖരാജ (കലാസംവിധാനം), ദിലീപ് സുബ്ബരായൻ (സ്റ്റണ്ട്) എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ടൈലർ ഡർഡൻ ആൻഡ് കിനോ ഫിസ്റ്റ് എന്ന ബാനറിൽ ത്യാഗരാജൻ കുമാരരാജയും എസ്. എഴിൽമതിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

'പോക്കറ്റ് നോവലി'ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com