മൂന്നാം ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി; പ്രധാന വേഷങ്ങളിൽ ഷറഫുദീനും അലൻ ബിൻ സിറാജും

സോഷ്യൽ മീഡിയയിൽ വൈറലായ 'കോളേജ് മുക്ക്' എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്
മൂന്നാം ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി; പ്രധാന വേഷങ്ങളിൽ ഷറഫുദീനും അലൻ ബിൻ സിറാജും
Published on
Updated on

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യ്ക്ക് ശേഷം പുതിയ ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ മൂന്നിന്റെ പൂജാ ചടങ്ങുകൾ മൈസൂരിൽ നടന്നു. ശ്രീ കൃഷ്ണ ജയന്തി ദിനമായ സെപ്റ്റംബർ നാല് വെള്ളിയാഴ്ച മൈസൂരിലെ പുരാതനമായ അലോക പാലസിൽ നടന്ന പൂജ ചടങ്ങിൽ, നിർമാതാവ് ടിപ്പു ഷാൻ ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സംവിധായകൻ ജിതേഷ് എസ് റാമിന്റെ മാതാവ് ശ്രീമതി ഷൈലജ സുനിൽ കുമാർ സ്വിച്ചോൺ കർമവും, നടൻ ഷറഫുദ്ദീൻ ഫസ്റ്റ് ക്ലാപ്പും നൽകി. ഷറഫുദ്ദീനും 'വാഴ 2'വിലൂടെ ഏറെ പ്രശസ്തിയാർജിച്ച അലൻ ബിൻ സിറാജുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ വൈശാഖ് സി വടക്കേവീട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പറശ്ശിനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു സി സുശീലന്‍ എന്നിവരാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെയും വിശദാംശങ്ങള്‍ വൈകാതെ പുറത്ത് വിടും.

മൂന്നാം ചിത്രവുമായി ഇന്ത്യൻ സിനിമാ കമ്പനി; പ്രധാന വേഷങ്ങളിൽ ഷറഫുദീനും അലൻ ബിൻ സിറാജും
"ഒരു കൊലപാതകിയെ അന്വേഷിച്ച് കണ്ടുപിടിച്ച ചരിത്രം പാർട്ടിക്കില്ല, കേരള പൊലീസിനുണ്ട്"; സൈജു കുറുപ്പിന്റെ സസ്‌പെൻസ് ത്രില്ലർ, 'ആരം' ടീസർ

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ 'കോളേജ് മുക്ക്' എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ജിതേഷ്. ഒരു ഫാമിലി കോമഡി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കുന്നത്. ‘നരിവേട്ട’യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,വാഴൂർ ജോസ്.

News Malayalam 24x7
newsmalayalam.com