
ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പ്രൈവറ്റി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. 'ലെറ്റ്‌സ് ഗോ ഫോര്‍ എ വോക്ക്' എന്ന ടാഗ്ലൈനിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി കെ ഷബീറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അന്നു ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഓഗസ്റ്റ് ഒന്നിന് ചിത്രം തിയേറ്ററിലെത്തും.
നവാഗതനായ അശ്വിന്‍ സത്യയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലി, ലൈന്‍ പ്രൊഡ്യൂസര്‍ തജു സജീദ്, എഡിറ്റര്‍ ജയകൃഷ്ണന്‍, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയന്‍ പൂങ്കുളം, ആര്‍ട്ട് മുരളി ബേപ്പൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുരേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്, സൗണ്ട് മിക്‌സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍, സ്റ്റില്‍സ് അജി കൊളോണിയ, പിആര്‍ഒ എ എസ് ദിനേശ്.