സൂര്യയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഇന്ദ്രന്‍സും സ്വാസികയും

നിര്‍മാതാക്കളായ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവും ചേര്‍ന്ന് ചിത്രം 2025 രണ്ടാം പകുതിയില്‍ ആണ് സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്
സൂര്യയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഇന്ദ്രന്‍സും സ്വാസികയും
Published on
Updated on


പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ നാല്‍പ്പത്തി അഞ്ചാമത് ചിത്രം സൂര്യാ 45ല്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും എത്തുന്നു. തൃഷയാണ് സൂര്യാ 45ലെ നായിക. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സായി അഭയങ്കറാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


അരുവി, തീരന്‍ അധികാരം ഒണ്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒരു ജീവിതം തുടങ്ങിയ അര്‍ത്ഥവത്തായ ബ്ലോക്ക്ബസ്റ്ററുകളുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ ആര്‍ ജെ ബാലാജി സൂചിപ്പിച്ചിരുന്നു. സൂര്യ 45ന്റെ ചിത്രീകരണം ഇപ്പോള്‍ കോയമ്പത്തൂരില്‍ നടക്കുകയാണ്.

നിര്‍മാതാക്കളായ എസ് ആര്‍ പ്രകാശ് ബാബുവും എസ് ആര്‍ പ്രഭുവും ചേര്‍ന്ന് ചിത്രം 2025 രണ്ടാം പകുതിയില്‍ ആണ് സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com