
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ആയി ഹോളിവുഡ് ചിത്രം ഇന്‍സൈഡ് ഔട്ട് 2. ആനിമേറ്റഡ് സിനിമയായ ഇന്‍സൈഡ് ഔട്ട് നിലവില്‍ 285 മില്യണ്‍ ഡോളർ പ്രാദേശിക ബോക്‌സ് ഓഫീസില്‍ നേടി. ഡ്യൂണ്‍ 2ന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 282 മില്യണ്‍ ഡോളർ ആയിരുന്നു. അതിനെയാണ് ഇന്‍സൈഡ് ഔട്ട് 2 മറികടന്നത്. അതോടെ ഇന്‍സൈഡ് ഔട്ട് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറി. തിയേറ്ററില്‍ റിലീസ് ചെയ്ത് 8 ദിവസം കൊണ്ടാണ് ഇന്‍സൈഡ് ഔട്ട് 2 ഈ വിജയം കരസ്തമാക്കിയത്.
അതേസമയം ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 500 മില്യണ്‍ ഡോളർ ആണ് കളക്ട് ചെയ്തത്. നിര്‍മാതാക്കളായ വാള്‍ട്ട് ഡിസ്‌നിയാണ് ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടത്. യുഎസിലും കാനഡയിലുമായി ആദ്യത്തെ വാരാന്ത്യത്തില്‍ ചിത്രം 155 മില്യണ്‍ ഡോളർ ആണ് കളക്ട് ചെയ്തത്. ജൂണ്‍ 14നാണ് ചിത്രം തിയേറ്ററിലെത്തിയത്. പിക്‌സാര്‍ ആനിമേഷന്‍ സ്റ്റുഡിയോസും വാള്‍ട്ട് ഡിസ്‌നി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
2015ല്‍ പുറത്തിറങ്ങിയ ഇന്‍സൈഡ് ഔട്ടിന്റെ രണ്ടാം ഭാഗമാണ് ഇന്‍സൈഡ് ഔട്ട് 2. റൈലി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടാം ഭാഗത്തില്‍ ടീനേജറായ റൈലിയുടെ കഥയാണ് പറയുന്നത്. സന്തോഷം, സങ്കടം, ദേഷ്യം തുടങ്ങിയ കഥാപാത്രങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. പുതിയ ഭാഗത്തില്‍ ആങ്‌സൈറ്റി, അസൂയ എന്നീ വികാരങ്ങളും വരുന്നുണ്ട്.