
റിലീസ് ചെയ്തത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഡിസിനി-പിക്‌സാര്‍ ചിത്രമായ ഇന്‍സൈഡ് ഔട്ട് 2. ജൂണ്‍ 14ന് റിലീസ് ചെയ്ത ചിത്രം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്‍സൈഡ് ഔട്ട് 2 ആഗോള തലത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ഡിസ്‌നി-പിക്‌സാര്‍ സിനിമയായിരിക്കുകയാണ്.
മുന്‍പത്തെ ബ്ലോക്ബസ്റ്ററായ ഇന്‍ക്രഡിബിള്‍സ് 2നെയാണ് ഇന്‍സൈഡ് ഔട്ട് മറികടന്നിരിക്കുന്നത്. ടോപ് ഗ്രോസിംഗ് ആനിമേഷന്‍ സിനിമകളില്‍ നാലാം സ്ഥാനമാണ് ഇന്‍സൈഡ് ഔട്ട് 2ന് ഇപ്പോള്‍. അത് എത്രയും പെട്ടന്ന് ഒന്നാം സ്ഥാനത്തേക്ക് മാറുമെന്നാണ് ഇന്‍ഡസ്ട്രി അനലിസ്റ്റുകളുടെ വിലയിരുത്തല്‍. റിലീസിന് പിന്നാലെ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. 19 ദിവസം കൊണ്ട് ആഗോള തലത്തില്‍ ചിത്രം 1 ബില്യണ്‍ ഡോളറാണ് നേടിയത്.
2015ല്‍ പുറത്തിറങ്ങിയ ഇന്‍സൈഡ് ഔട്ടിന്റെ രണ്ടാം ഭാഗമാണ് ഇന്‍സൈഡ് ഔട്ട് 2. റൈലി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടാം ഭാഗത്തില്‍ ടീനേജറായ റൈലിയുടെ കഥയാണ് പറയുന്നത്. സന്തോഷം, സങ്കടം, ദേഷ്യം തുടങ്ങിയ കഥാപാത്രങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. പുതിയ ഭാഗത്തില്‍ ആങ്സൈറ്റി, അസൂയ എന്നീ വികാരങ്ങളും വരുന്നുണ്ട്.